ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ചെവിയിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്

വിട്ടുമാറാത്ത ചെവി ഒലിപ്പ് അതിന്റെ ചികിത്സാരീതികളും അതിനുവേണ്ടി നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ചെവിയെ 3 ഭാഗമായിട്ടാണ് നമ്മൾ തരംതിരിച്ചിരിക്കുന്നത്. ഔട്ടർ ഇയർ ഉണ്ട് മിഡിൽ ഇയർ ഉണ്ട് ഇന്നർ ഇയർ ഉണ്ട്. ചെവിയുടെ നടുഭാഗം എന്ന് പറയുന്നത് പാട മുതൽ ഉൾഭാഗം വരെയാണ് വരുന്നത്. അതിൽനിന്നും മൂക്കിലേക്ക് ഒരു കണക്ഷൻ ഉണ്ട്. ഒരു ട്യൂബ് വഴി ആണ് കണക്ഷൻ വരുന്നത്. അതുപോലെതന്നെ ചെവിയുടെ പിൻഭാഗത്തേക്ക് അതുവഴി ഒരു കണക്ഷൻ പോകുന്നുണ്ട്. ഈ ഒരു ഭാഗത്ത് ഇൻഫെക്ഷൻ സംഭവിക്കുമ്പോൾ ആണ് സാധാരണയായി നമുക്ക് ചെവി ഒലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ വരുന്നത്.

ആദ്യമായി ഈ ഒരു ഭാഗത്തേക്ക് ഇൻഫെക്ഷൻ പടരുമ്പോൾ ആദ്യം തന്നെ അവിടെ ഒരു നീർക്കെട്ട് ഉണ്ടാകുന്നു. ഈ നീർക്കെട്ട് വരുമ്പോൾ പിന്നീട് ആ ഭാഗം നിറഞ്ഞ അത് ഒരു പഴുപ്പ് ആയി മാറുന്നു. അത് അവിടെനിന്ന് പൊട്ടി ഒലിച്ചു നമ്മുടെ ചെവിയുടെ കനാൽ വഴി അത് പുറത്തേക്ക് വരുന്നു. ഇത് പൊട്ടി ഒലിക്കും പോൾ അത് ഒരു ഫോം രൂപത്തിൽ ആണ് പുറത്തേക്കു വരുന്നത്. എങ്ങനെയാണ് ആദ്യമായി ഇൻഫെക്ഷൻ പുരോഗമനം ആയി വരുന്നത്. ഈ ഒരു ഇൻഫെക്ഷൻ വീണ്ടും വീണ്ടും വരുമ്പോൾ പാടയിൽ ഉണ്ടാകുന്ന ഹോൾ വലുതായി വരുന്നു.

പിന്നീട് അത് പെർമെനൻറ് ഹോൾ ആയി മാറുന്നു. അപ്പോൾ ആണ് ഇത് ഒരു ക്രോണിക് ഡിസീസ് ആയി മാറുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേറെ ഇൻഫെക്ഷനുകൾ ആണ് പൊതുവേ ചെവിയിലേക്ക് പടർന്നു വരുന്നത്. ഇനി ഈ വിഷയത്തെ പറ്റി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ പൂർണമായി കാണാൻ ശ്രമിക്കേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.