കയ്യിൽ ഉണ്ടാകുന്ന കഴപ്പും തരിപ്പും ശരീരം നൽകുന്ന അപകടസൂചന ഇതാണ്

ഒട്ടു മിക്ക ആളുകളിലും ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് കൈവിരലുകളിലും കൈത്തണ്ടയിലും ഒക്കെ അനുഭവപ്പെടുന്ന മരവിപ്പും വേദനയും ഒക്കെ. സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൂടുതലായും ഉണ്ടാകുന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ഇതിന് പിന്നിലുള്ള കാരണങ്ങൾ അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ വിശദമാക്കി പറയുന്നുണ്ട്. ഓരോരുത്തരിലും വ്യത്യസ്തരീതിയിലാണ് ഇതിൻറെ ലക്ഷണങ്ങൾ കണ്ടുവരുന്നത്. ചില ആളുകൾക്ക് കൈകൊണ്ട് വസ്തുക്കൾ പിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു.

ചില ആളുകൾക്ക് ഫോൺ കൂടുതൽ നേരം കൈകളിൽ പേടിക്കുമ്പോൾ മരവിപ്പ് അനുഭവിക്കുന്നു. അതുപോലെ തന്നെ തുണി അലക്കി പിഴിയുമ്പോൾ വേദനയും ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിക്കേണ്ടതായി വരുന്നു. കൈ ഒരേ പൊസിഷനിൽ വെച്ച് കുറച്ചുനേരം അധികം ജോലി ചെയ്യുമ്പോൾ കൈക്ക് മരവിപ്പും വേദനയും അനുഭവപ്പെടുന്നു. മറ്റു ചിലർക്ക് കൈകളിൽ ഇക്കിളി അനുഭവപ്പെടുന്ന പോലെ തോന്നൽ ഉണ്ടാകുന്നു. ഇങ്ങനെ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ഇതിൻറെ ലക്ഷണങ്ങൾ കണ്ടു വരുന്നത്. ഇത്തരം പ്രശ്നങ്ങൾ കൂടുതലായും ഉണ്ടാകുന്നത് കൈത്തണ്ടയുടെ ബുദ്ധിമുട്ട് കൊണ്ടാകാം അല്ലെങ്കിൽ കഴുത്തിലെ എല്ലുകൾക്ക് വരുന്ന തേയ്മാനം ആകാം.

കഴിക്കുഴയുടെ എല്ലുകളെ നമ്മൾ കാർപെറ്റ് ബോക്സ് എന്ന് പറയുന്നു. ഈ എല്ലുകൾക്കും അതിനുമുകളിൽ കവർ ചെയ്യുന്ന രീതിയിൽ ഒരു പ്രത്യേക സ്ട്രക്ചർ ഉണ്ട്. ഇതിനു രണ്ടിനും ഇടയിലുള്ള സ്ഥലമാണ് കാർപെൻറ് ടണൽ എന്ന് പറയുന്നത്. ഇതിനിടയിൽ കൂടിയാണ് ഞരമ്പുകളും അതുപോലെതന്നെ കൈ വിരലുകളുടെ ചലനം നിയന്ത്രിക്കുന്ന സുപ്രധാന നാഡിയും കടന്നു പോകുന്നത്. ഈ വിഷയത്തെ പറ്റി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.