ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഇത്തരം വ്യായാമങ്ങൾ ചെയ്താൽ മതി

കൊവിഡ് വന്നതിനുശേഷമുള്ള ശ്വാസകോശ രോഗങ്ങളെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. കൊവിഡ് എന്ന മഹാരോഗം ഏകദേശം എല്ലാ ആളുകളെയും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ഏകദേശം 85 ശതമാനത്തോളം ആളുകൾ മാത്രമാണ് ഇതിനു വേണ്ടി ചികിത്സിക്കുന്നത്. 15 ശതമാനം ആളുകൾക്ക് മാത്രമേ ഇതുവഴി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ വരുന്നുള്ളൂ. അതിൽ തന്നെ അഞ്ച് ശതമാനം രോഗികൾക്ക് മാത്രമേ ഐസിയു അതുപോലെതന്നെ വെൻറിലേറ്റർ എന്നിവയൊക്കെ ആവശ്യമായ വരുന്നുള്ളൂ.

കോവിഡ വന്നു അസുഖം മാറി ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ നെഗറ്റീവ് കാണുന്ന അത്തരം ആളുകൾക്ക് പലതരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. ഇങ്ങനെയുള്ള കൊവിഡ് മൂലമുള്ള രോഗലക്ഷണങ്ങൾ ഒരു മാസത്തിലധികം കൂടുതൽ നിൽക്കുന്ന രോഗികളെയാണ് പോസ്റ്റ് കൊവിഡ് സിൻഡ്രം എന്നു പറയുന്നത്. മൂന്നുവിധത്തിൽ കോവിഡ് ബാധിച്ച രോഗികളിൽ നിന്നും അതു മാറി പോകുന്നതാണ്. രോഗം പിടിപെട്ട നാലാഴ്ചയ്ക്കുള്ളിൽ തന്നെ പൂർണമായും രോഗം മാറി പോകുന്ന അവസ്ഥയാണ് ഒന്നാമത്തേത്. രണ്ടാമത്തെ കൂട്ടർ എന്ന് പറയുന്നത് നാലാഴ്ച മുതൽ 12 ആഴ്ച വരെ ഇത്തരത്തിൽ രോഗലക്ഷണവും നീണ്ടു നിൽക്കുന്നതാണ്.

മൂന്നാമത്തെ കൂട്ടർ എന്ന് പറയുന്നത് 12 ആഴ്ച കഴിഞ്ഞാൽ കൂടി അവരിൽ ഇത്തരത്തിലുള്ള അവസ്ഥ ചെറുതായി എങ്കിലും നിലനിൽക്കുന്നതാണ്. കൊവിഡ് രോഗം ഭേദമായ 60% ആൾക്കാരിലും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ നിലനിൽക്കുന്നതായി കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള രോഗികൾക്ക് രോഗലക്ഷണം അനുസരിച്ചാണ് പോസ്റ്റ് കോവിഡ് സിൻഡ്രം അല്ലെങ്കിൽ കോവിഡിന് ശേഷമുള്ള ശ്വാസകോശ രോഗങ്ങളും എല്ലാം തന്നെ ചികിത്സിക്കുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.