കാലുകളിൽ ഞരമ്പ് പിടിച്ച് കറുത്ത വരുന്ന അവസ്ഥ ഇനി എളുപ്പത്തിൽ മാറ്റിയെടുക്കാം

വളരെ സർവ്വസാധാരണയായി ഇന്നത്തെ കാലഘട്ടത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് വെരിക്കോസ് വെയിൻ മൂലം ഉണ്ടാകുന്ന വ്രണങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ ഓ പി യിൽ വളരെയധികം രോഗികളുടെ എണ്ണം കൂടി വന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങൾ മൂലം പല തരത്തിലുള്ള അവശതകളാൽ ആണ് നമ്മുടെ സമൂഹം ഇന്ന് അനുഭവിക്കുന്നത്. വ്രണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അത് ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം അത് കരിയാതെ ഇരിക്കുന്നു. അതുപോലെ ഇത് മാസങ്ങളോളം ഉണങ്ങാതെ ഇരിക്കുന്നു. ചില സമയങ്ങളിൽ ഇതിൽ ഇൻഫെക്ഷൻ ഉണ്ടായി മാരകമായ പല അവസ്ഥകൾ വരെ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു.

അതുപോലെതന്നെ ഇതിലെല്ലാമുപരി വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന അൾസർ നമുക്ക് മാനസികമായ രീതിയിൽ വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒരു സംഗതിയാണ്. ആർക്കൊക്കെയാണ് വെരിക്കോസ് വെയിൻ ഉണ്ടാവുന്നത് അതിനോടൊപ്പം തന്നെ വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾ ആർക്കൊക്കെയാണ് കൂടുതലായും കാണുന്നത് എന്നതിനെപ്പറ്റി നമുക്ക് വളരെ വിശദമായി ഒന്നു പരിശോധിക്കാം.

ഈ വെരിക്കോസ് വെയിൻ മൂലമുണ്ടാകുന്ന വ്രണങ്ങൾ പൊതുവേ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. അല്പം പ്രായം കൂടിയ സ്ത്രീകളെ ആണ് കൂടുതലായും ഇത് ബാധിക്കുന്നത്. കൂടുതൽ സമയവും നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ആണ് കൂടുതലായി ബാധിക്കുന്നത്. അതുപോലെതന്നെ സ്ത്രീകളുടെ കാര്യം പറയുമ്പോൾ അവരുടെ ഗർഭകാലത്തിൽ അവർക്ക് ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ടാകാനും അതിൻറെ ഭാഗമായി അൾസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.