ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും നിങ്ങൾ തള്ളികളയരുത്

ദഹനേന്ദ്രിയത്തിൽ ഉണ്ടാകുന്ന ക്യാൻസർ പ്രധാനമായും കാണുന്ന മലാശയ ക്യാൻസറിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. മലാശയം എന്ന് പറയുന്നത് ദഹനേന്ദ്രിയത്തിൽ ഏറ്റവും അവസാനമായി കാണുന്ന ഭാഗമാണ്. ഈ ഭാഗത്താണ് മലം രൂപപ്പെടുന്നത്. ആ ഭാഗത്തുനിന്നാണ് ഏറ്റവും കൂടുതലായി വെള്ളം ആഗിരണം ചെയ്യപ്പെടുന്നത്. എന്തൊക്കെയാണ് മലാശയ ക്യാൻസറിനെ ഉള്ള കാരണങ്ങൾ എന്തൊക്കെയാണ് അതിൻറെ ലക്ഷണങ്ങൾ എങ്ങനെ നമുക്ക് ഇത് നേരത്തെ തന്നെ കണ്ടുപിടിക്കാൻ സാധിക്കും അതുപോലെ തന്നെ എന്തൊക്കെയാണ് ഇതിനെ ചികിത്സാരീതികൾ ഇവയാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പങ്കുവയ്ക്കാൻ പോകുന്നത്.

മലാശയ കാൻസർ സാധാരണയായി കണ്ടു വരുന്നത് 50 വയസ്സിനു മുകളിലുള്ള ആളുകളിൽ ആണ്. പക്ഷേ ഇന്ന് വളരെ ചെറുപ്പം ആളുകളിൽ പോലും മലാശയ കാൻസർ കണ്ടു വരുന്നുണ്ട്. പ്രായം കൂടുന്തോറും ആണ് മലാശയ കാൻസർ വരാനുള്ള സാധ്യത. 10 ശതമാനം മുതൽ 20 ശതമാനം വരെ മലാശയ ക്യാൻസർ പാരമ്പര്യമായ രീതിയിലാണ് ഉണ്ടാകുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാരമ്പര്യമായി മലാശയ കാൻസർ വരാനുള്ള സാധ്യതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.

അമ്മയ്ക്ക് സഹോദരീ സഹോദരന്മാർക്ക് അല്ലെങ്കിൽ അങ്കിൾ ആൻറി എന്നിവർക്കോ മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ അവർക്കും ഇത്തരത്തിൽ രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെതന്നെ മലാശയത്തിൽ നീർക്കെട്ട് ഉള്ള ആളുകൾക്ക് മലാശയ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി മലാശയ കാൻസർ വരാനുള്ള മറ്റു സാധ്യതകൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.