പ്രായത്തിനൊത്ത് കുട്ടികൾ സംസാരിക്കുന്നില്ല എങ്കിൽ ഇതാണ് പരിഹാരമാർഗ്ഗം

സ്പീച്ച് തെറാപ്പിസ്റ്റ് എന്താണ് സാധാരണയായി ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു അവബോധമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വിശദമായി മനസ്സിലാക്കി തരാൻ പോകുന്നത്. ആരാണ് സ്പീച്ച് തെറാപ്പിസ്റ്റ്? അതുപോലെതന്നെ എന്താണ് സ്പീച്ച് തെറാപ്പി എന്നതിനെക്കുറിച്ചുള്ള ഒരു അവബോധം ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ള എല്ലാവർക്കും ആയിട്ടില്ല. പലർക്കും അതിനെക്കുറിച്ച് കൂടുതൽ ആയി യാതൊരുവിധ അറിവുമില്ല.

എന്താണ് ഒരു സ്പീച്ച് തെറാപ്പിസ്റ്റ് ചെയ്യുക എന്നുള്ള കാര്യം ആണ് ആദ്യം സംസാരിക്കുന്നത്. കുട്ടി സംസാരിക്കാൻ വൈകുന്നു അല്ലെങ്കിൽ ചില കാര്യങ്ങൾ അല്ലെങ്കിൽ ചില ശബ്ദങ്ങൾ ഉണ്ടാക്കുന്നില്ല അതുപോലെ ചില ശബ്ദങ്ങൾ അല്ലെങ്കിൽ സംസാരങ്ങൾ ക്ലിയർ ആകുന്നില്ല ഇതൊക്കെ നമ്മൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ആയിരിക്കും. വലുതാകുമ്പോൾ അതൊക്കെ തന്നെ റെഡി ആയി കൊള്ളാം എന്നൊക്കെ പലരും നമ്മളോട് പറയുന്നുണ്ടാകും. എന്നാൽ ഇത് ശരിക്കും തെറ്റായ ഒരു ധാരണയാണ്.

കുട്ടികൾക്കെതിരെയുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ ഇത് പ്രാരംഭത്തിൽ തന്നെ കണ്ടുപിടിക്കുകയും അതിനെ ട്രീറ്റ്മെൻറ് ചെയ്യുകയും അതുപോലെതന്നെ സംസാരിക്കാൻ വൈകുന്നതിനു പിന്നിൽ കാരണം എന്താണ് എന്ന് വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം ആണ്. ഇതാണ് ഒരു സ്പീച്ച് തെറാപ്പി ചെയ്യുന്ന കാര്യം. കുറച്ച് ടെസ്റ്റുകൾ ചെയ്ത് നോക്കിയതിനു ശേഷം എന്തുകൊണ്ടാണ് ഇത്തരത്തിൽ ഡിലെ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിയതിനുശേഷം അതിനുവേണ്ട ട്രീറ്റ്മെൻറ് അല്ലെങ്കിൽ തെറാപ്പി ചെയ്യുക എന്നുള്ളതാണ് ഒരു സ്പീച്ച് തെറാപ്പിസററ് ചെയ്യുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.