കഴുത്തിലെയും സ്വകാര്യ ഭാഗങ്ങളിലെയും കറുപ്പുനിറം ഇനി എളുപ്പത്തിൽ മാറ്റാം

ഹൈപ്പർ pigmentation നമ്മുടെ മുഖത്തും ശരീരത്തിലും പലകാരണങ്ങൾ കൊണ്ടുവരാം. വളരെ സർവസാധാരണയായി നമ്മുടെ നാട്ടിലും അതുപോലെതന്നെ സൊസൈറ്റിയിലും കണ്ടുവരുന്ന അഞ്ചു കാരണങ്ങൾ കുറിച്ചാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വിശദമായി സംസാരിക്കാൻ പോകുന്നത്. ആദ്യം തന്നെ പറയുന്നത് പോസ്റ്റ് ഇൻഫ്ളമേറ്ററി ഹൈപ്പർ പിഗ്മെൻഷൻ രണ്ടാമത്തേത് ആയി ഇവിടെ പറയുന്നത് ഉരസൽ മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ ആണ്. മൂന്നാമതായി പറയുന്നത് സ്കിൻ കണ്ടീഷനുകൾ ആണ്. പിന്നീട് നാലാമത്തേതായ വരുന്ന പ്രശ്നമാണ് കരിമംഗല്യം എന്നു പറയുന്നത്.

അഞ്ചാമതായി വരുന്ന പ്രശ്നമാണ് സൂര്യപ്രകാശം അമിതമായ കൊള്ളുമ്പോൾ അത് നമ്മുടെ ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ. ചർമത്തിലുണ്ടാകുന്ന ഏതു തരത്തിലുള്ള പ്രശ്നങ്ങൾ ആയിക്കൊള്ളട്ടെ അതായത് മുഖക്കുരു ആകാം അല്ലെങ്കിൽ കൊതു കടിച്ച് മൂലം ഉണ്ടാകുന്നത് ആവാം ഇതെല്ലാം ഹീൽ ചെയ്യുമ്പോൾ ഉണ്ടാകുന്നതിന് ആണ് ഇങ്ങനെ പറയുന്നത്. മുഖക്കുരു മാറിയാലും എക്സീമ പോലുള്ള അസുഖങ്ങൾ മാറിയാലും വട്ടച്ചൊറി മാറിയാലും ആ അസുഖം മാറി കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു കാര്യത്തെ ആണ് നമ്മൾ ഇങ്ങനെ വിളിക്കുന്നത്. ഉരസൽ മൂലമുണ്ടാകുന്ന pigmentation അതിനെക്കുറിച്ചാണ് ഇനി നമ്മൾ പറയാൻ പോകുന്നത്.

അത് വളരെയധികം അടിസ്ഥാനമായി ബാധിക്കുന്നത് നമ്മുടെ ജീവിത രീതിയും അതുപോലെതന്നെ നമ്മുടെ മറ്റുള്ള പ്രവർത്തികളെയും അടിസ്ഥാനമാക്കിയാണ്. ചില ആളുകൾ കുളിക്കുമ്പോൾ നല്ലതുപോലെ സ്ക്രബ് ഉപയോഗിച്ച് ഉരച്ച് കുളിക്കുന്നവർ ഉണ്ട്. അതുപോലെതന്നെ മുഖം കഴുകുമ്പോൾ നല്ലതുപോലെ റബ്ബ് ചെയ്തു മുഖം കഴുകുന്ന ആളുകളുണ്ട്. അമിതവണ്ണമുള്ള ആളുകളുടെ രണ്ട് തുടയിടുക്കിൽ തമ്മിൽ ഉരസൽ വരുമ്പോൾ ഇത്തരത്തിലുള്ള pigmentation വരുന്നതാണ്. അതുപോലെ തന്നെ നല്ല ടൈറ്റ് ആയുള്ള വസ്ത്രം ധരിക്കുന്ന ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കാണാറുണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.