ഇനി മരുന്നുകൾ ഒന്നുമില്ലാതെ തന്നെ പുകവലി എളുപ്പത്തിൽ നിർത്താം

പലരും ക്ലിനിക്കിൽ വന്നു ചോദിക്കാറുള്ള ഒരു കാര്യമാണ് പുകവലി എങ്ങനെയാണ് ഒന്നു നിർത്താൻ സാധിക്കുക എന്നുള്ളത്. നിർത്തണം എന്ന് അതിയായ ആഗ്രഹമുണ്ട് പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇത് നിർത്തണം എന്ന് പറയാറുണ്ട്. കുറച്ചുനാളത്തേക്ക് ഇത് നിർത്താൻ സാധിക്കുമെങ്കിലും പിന്നീട് കുറച്ചു കഴിയുമ്പോൾ വീണ്ടും പണ്ടത്തെപ്പോലെ തന്നെ ആവുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇത്തരത്തിൽ ഉള്ള ആളുകൾക്ക് ശ്വാസകോശരോഗങ്ങളും അതിൻറെ കൂടപ്പിറപ്പ് എന്ന രീതിയിൽ ഉണ്ടാവുകയും ചെയ്യുന്നു. 50 വയസ്സിനുശേഷം ആണ് പുകവലി അതുമൂലം ഉണ്ടാകുന്ന ദോഷഫലങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരിക.

അപ്പോഴേക്കും രോഗാവസ്ഥ നല്ല രീതിയിൽ നമ്മുടെ ശരീരത്തിൽ തുടങ്ങിയിട്ടുണ്ടാകും. പുകവലി മൂലം ഉണ്ടായ ഈ ഒരു അവസരത്തിൽ നിന്നും നമുക്ക് വളരെ പെട്ടെന്ന് ഒന്നും തിരിച്ചു പോകാൻ സാധിക്കുകയില്ല എന്ന് മുൻകൂട്ടി തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടതാണ്. ചെറുപ്പക്കാരായ നിങ്ങൾ ആരെങ്കിലും ഇത്തരത്തിൽ പുകവലി ശീലമാക്കിയ ഉണ്ടെങ്കിൽ ഇപ്പോൾ യാതൊരുവിധ പ്രശ്നവും ഇല്ലല്ലോ എന്ന് വിചാരിച്ച ഇത് തുടർന്നു പോവുകയാണെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും അതുപോലെതന്നെ പലതരത്തിലുള്ള രോഗങ്ങളുടെ കീഴിൽ നിങ്ങൾ അടിമപ്പെടുകയും ചെയ്യേണ്ടി വന്നേക്കാം.

പുകവലിക്കുന്ന എല്ലാവർക്കും അത് തടയാൻ വേണ്ടിയുള്ള കുറച്ച് ടിപ്സുകൾ ആണ് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ഇതിൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യം എന്താണ് എന്ന് വച്ചാൽ നമ്മൾ ഇത് ഒറ്റയ്ക്ക് നിർത്താതെ നമ്മുടെ പുകവലിക്കുന്ന മറ്റുള്ള സുഹൃത്തുക്കളുമായി നമ്മൾ ഒരു ഗ്രൂപ്പ് തയ്യാറാക്കി അതിനുശേഷം ഇത് നിർത്തുവാനുള്ള തീരുമാനം എടുക്കുകയാണെങ്കിൽ അത് കൂടുതൽ എഫക്ടീവ് ആയ രീതിയിൽ നമുക്ക് നടത്താൻ സാധിക്കുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.