സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക് സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ ദുർഗന്ധം എന്നിവയൊക്കെ ഇനി എളുപ്പത്തിൽ മാറ്റാം

പൊതുവേ രോഗങ്ങൾ ഒക്കെ പുറത്തു പറയാൻ വേണ്ടി മടിയുള്ള ആളുകളാണ് സ്ത്രീകൾ. പക്ഷേ ഇന്നൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരുപാട് മാറി വന്നിട്ടുണ്ട്. പണ്ടൊക്കെ സ്ത്രീകൾ മെൻസസ് കൃത്യം അല്ലാതെ ഇരിക്കുക അല്ലെങ്കിൽ അതിൽ എന്തെങ്കിലും തകരാർ ഉണ്ടാവുക എന്നിവയൊക്കെ ഉണ്ടാകുമ്പോൾ പുറത്തൊന്നും പറയാതെ പരമാവധി ഉള്ളിൽ ഒതുക്കാൻ മാത്രമായിരുന്നു അവർ ശ്രമിച്ചിരുന്നത്. ഇതൊക്കെ പറയാൻ അവർ വല്ലാത്ത മടി കാണിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ഓഫീസിൽ വരുന്ന രോഗികളെ നോക്കിയും അതുപോലെ തന്നെ ആശുപത്രിയിൽ വരുന്ന രോഗികളെ നോക്കുമ്പോൾ ഒക്കെ പണ്ടത്തേതിൽ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോൾ മെൻസസ് തെറ്റുക അതുപോലെതന്നെ രണ്ടുമാസം വരെ ഉണ്ടാവുക അതുപോലെ കൂടിയ അളവിൽ രക്തസ്രാവം ഉണ്ടാവുക അവർ അത് ഡോക്ടർമാരുടെ അടുത്ത് വന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുമ്പോൾ അവർ ഡോക്ടറെ കാണിക്കുകയും അതുപോലെ തന്നെ അതിനു വേണ്ട മാർഗ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോഴും മാറ്റം വരാത്ത ഒരു കാര്യം എന്ന് പറയുന്നത് അസ്ഥിഉരുക്കം അല്ലെങ്കിൽ വെള്ളപ്പോക്ക് എന്നിവയൊക്കെയാണ്.

ഇതിനെക്കുറിച്ച് ഇപ്പോഴും സ്ത്രീകൾക്ക് പുറത്ത് പറയാൻ മടിയാണ്. അതിനുള്ള പ്രധാന കാരണം എന്ന് പറഞ്ഞാൽ നമ്മുടെ സമൂഹത്തിൽ പൊതുവേയുള്ള ഒരു അഭിപ്രായം എന്ന് പറയുന്നത് ഹൈജീൻ ശ്രദ്ധിക്കാത്ത ആളുകൾക്ക് ആണ് ഇത്തരത്തിൽ വെള്ളപ്പോക്ക് വരുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ അടുത്ത് വന്ന് ഇത്തരത്തിൽ കാര്യങ്ങൾ പറയുവാൻ വേണ്ടി അവർക്ക് എല്ലാം ഇപ്പോഴും മടിയാണ്. എന്നാൽ ഇനി ഇത്തരത്തിലുള്ള യാതൊരുവിധ മടിയുടേയും ആവശ്യം വരുന്നില്ല. ഇതിൻറെ പിന്നിൽ മറ്റു പല കാരണങ്ങളുമുണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.