തൊണ്ടയിലെ ക്യാൻസർ സാധ്യത മുൻകൂട്ടി തന്നെ നമുക്ക് മനസ്സിലാക്കാം

തൊണ്ടയിലെ ക്യാൻസർ വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് പുകയില വസ്തുക്കളുടെ ഉപയോഗം തന്നെയാണ്. പുകയില ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ കാൻസർ ഉണ്ടാകും എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. പണ്ടുകാലത്ത് പാൻപരാഗ് തുടങ്ങിയവ ഉപയോഗിക്കുന്നതുമൂലം ഇത്തരത്തിൽ കേൻസറുകളുടെ എണ്ണം എന്നുപറയുന്നത് വളരെ കൂടിയ അളവിൽ ആയിരുന്നു.

ഇപ്പോൾ ആ ഒരു ശീലം നമ്മളിൽ നിന്നും കുറഞ്ഞുവരുന്നത് അതിൻറെ ഭാഗമായി തൊണ്ടയിലുണ്ടാകുന്ന കാൻസറും അതുപോലെതന്നെ വായിലുണ്ടാകുന്ന ക്യാൻസറും അവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു തുടങ്ങി. എന്നാൽ അതിനു പകരമായി ഇപ്പോൾ ആളുകൾ ധാരാളമായി സിഗരറ്റ് ഉപയോഗിക്കുന്നതുമൂലം ഇത്തരത്തിൽ തൊണ്ടയിലുണ്ടാകുന്ന കാൻസറുകളും നമുക്ക് ധാരാളമായി കാണുവാൻ സാധിക്കുന്നുണ്ട്. ആദ്യമായി തന്നെ ഇത്തരം ക്യാൻസറുകളിൽ എന്തൊക്കെ ഭാഗങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നോക്കാം. മൂക്കിൽ പലഭാഗങ്ങളിലായി കാൻസർ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെതന്നെ തൊണ്ടയിൽ പല ഭാഗങ്ങളിൽ കാൻസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പിന്നീട് സാധാരണയായി വരുന്നത് വായിലുണ്ടാകുന്ന ക്യാൻസറുകൾ ആണ്. ഇവയിൽ മൂക്കിൽ സാധാരണയായി വരുന്ന ക്യാൻസർ എന്ന് പറയുന്നത് 20 വയസ്സിനു താഴെയുള്ള കുട്ടികളിൽ സർവസാധാരണയായി ഉണ്ടാകുന്നുണ്ട്. ബാക്കിയുള്ള ക്യാൻസറുകൾ എന്ന് പറയുന്നത് 90 ശതമാനവും 60 വയസ്സിന് മുകളിലുള്ള ആളുകളിലാണ് കൂടുതലായും കാണുന്നത്. പത്തുശതമാനം പ്രായം കുറഞ്ഞ ആളുകളിലും ഇത്തരത്തിൽ ക്യാൻസറുകൾ കാണുന്നുണ്ട്. കൂടുതലായി അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.