ബ്രസ്റ്റ് കാൻസർ ശരീരം മുന്നേ തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

നിങ്ങൾക്ക് തന്നെ അർബുദത്തിന് ലക്ഷണങ്ങൾ ഉണ്ടോ? നിങ്ങൾക്ക് സ്വന്തമായി സ്തനാർബുദത്തെ സംശയിക്കാൻ സാധിക്കുമോ? കൂടുതൽ പരിശോധനകൾ നടത്തണം എന്ന് തീരുമാനിക്കാൻ സാധിക്കുമോ? തീർച്ചയായും നിങ്ങൾക്ക് സാധിക്കും. കാരണം സ്ഥാന അർബുദത്തിന് കുറച്ചു ലക്ഷണങ്ങൾ നിങ്ങൾ മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ നമുക്ക് തന്നെ സ്തന അർബുദം ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നതാണ്.

അവ എന്തൊക്കെയാണ് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ടത് സ്തനത്തിൽ കാണുന്ന മുഴകളാണ്. മുഴകൾ എന്ന് പറയുമ്പോൾ അവ വേദന ഉള്ളവയും വേദന ഇല്ലാത്തവരും എന്ന് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഏതു മുഴകൾ ആണെങ്കിൽ പോലും അത് സ്തന അർബുദം അല്ല എന്ന് പരിശോധനകൾ മൂലം സ്ഥിരീകരിക്കുന്നത് വളരെ ആവശ്യമാണ്. അതുപോലെ തന്നെ സ്തനത്തിൻറെ മുലക്കണ്ണ് ഉള്ളിലേക്ക് വലിയുന്നത് അതുപോലെ അതിൽ നിന്നും രക്തം വരുന്നത് ഒക്കെ ചിലപ്പോൾ ക്യാൻസർ അതിൻറെ തുടക്കത്തിന് കാരണമാകാം.

അപ്പോൾ കൃത്യമായി ഉള്ള പരിശോധനകൾ നടത്തേണ്ടത് വളരെ ആവശ്യമാണ്. അതുപോലെ തന്നെ സ്തനത്തിൻറെ വലുപ്പത്തിലുള്ള വ്യത്യാസം അതുപോലെതന്നെ അതിൻറെ തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തൊലിയിൽ കുത്തുകൾ വരികയോ പാടുകൾ വരികയോ തൊലിയിൽ കുഴികൾ പോലെ രൂപാന്തരപ്പെടുകയോ പ്രത്യേകിച്ച് ഓറഞ്ച് തൊലി പോലെ മാറുകയാണെങ്കിൽ തീർച്ചയായും കൂടുതൽ പരിശോധനകൾക്ക് നിങ്ങൾ വിധേയരാകേണ്ടതാണ് അത്യാവശ്യമാണ്.

ഇത് നിങ്ങൾ തുടക്കത്തിൽ മനസ്സിലാക്കുക ആണെങ്കിൽ നിങ്ങൾക്ക് ഇത് ചികിത്സിച്ചു പൂർണമായി മാറ്റാൻ സാധിക്കുന്നതാണ്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി അറിയുന്നതിനു വേണ്ടി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടത് അനിവാര്യമാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.