ചോറ് കഴിച്ചിട്ടുള്ളവർ ഇത് അറിയാതെ പോകരുത്

ചോറ് എന്ന വിഷയത്തെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭക്ഷണം തന്നെയാണ് ചോറ്. അരിഭക്ഷണം ആണ് നമ്മൾ കൂടുതലായും എപ്പോഴും കഴിക്കാറുള്ളത്. രാവിലെ തന്നെ എടുത്തു നോക്കിയാൽ ഇടലി പുട്ട് അട തുടങ്ങിയ ഭക്ഷണങ്ങൾ ആണ് സാധാരണയായി നമ്മൾ കഴിക്കുന്നത്. നമ്മൾ സാധാരണയായി നോക്കുന്നത് ചോറ് എന്ന നിലയിലാണ്. എന്നാൽ ശരീരം ചോറിന് കാണുന്നത് കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ ഗ്ലൂക്കോസ് എന്ന നിലയിലാണ് അതിനെ കാണുന്നത്.

ഏറ്റവും കൂടുതൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത് പഞ്ചസാരയിൽ ആണ്. നൂറുശതമാനവും ഗ്ലൂക്കോസ് ആണ് പഞ്ചസാരയിൽ അടങ്ങിയിട്ടുള്ളത്. ഇനി 75% ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് അരിയിലും ഗോതമ്പിലും ഒക്കെ ആയിട്ടാണ്. പിന്നീട് 60% ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് കപ്പ ഉരുളകിഴങ്ങ് എന്നീ ഭക്ഷണങ്ങളിൽ ആണ്. പിന്നീട് 30 40 ശതമാനം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത് ചെറുപയർ വൻപയർ കടല മുതിര തുടങ്ങിയ ഭക്ഷണങ്ങളിൽ ആണ്. ഒരു 20% ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത് ഇറച്ചി മീൻ മുട്ട തുടങ്ങിയ ഭക്ഷണങ്ങളിൽ ആണ്. ഒരു 10% ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത് നമ്മുടെ പച്ചക്കറികളിൽ ആണ്.

ഒരു അഞ്ച് ശതമാനം ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നത് നമ്മുടെ ഇലക്കറികളിൽ ആണ്. പഴങ്ങളിൽ പറയുമ്പോൾ 10 ശതമാനം തുടങ്ങി 30 ശതമാനം അതിനിടയിലാണ് സാധാരണയായി ഗ്ലൂക്കോസ് അളവ് ഉള്ളത്. ഇപ്പോൾ ഗ്ലൂക്കോസിനെ പറ്റി ഏകദേശം ഒരു ഐഡിയ നിങ്ങൾക്ക് കിട്ടിക്കാണും. നമ്മൾ നോക്കുമ്പോൾ ചോറ് എന്ന് പറയുന്നത് മാത്രമല്ല കാർബോഹൈഡ്രേറ്റ് ആയി മാറുന്നത്. ആരോഗ്യം കുറച്ച് കൂടുതലായി ശ്രദ്ധിക്കുന്നു എന്നൊക്കെ ഉള്ളവർ ചോറു മാറ്റി സാധാരണയായി ചപ്പാത്തി എന്ന രീതിയിലേക്ക് വരുന്നുണ്ട്. എന്നാൽ സത്യം പറയുകയാണെങ്കിൽ ചോറ് ചപ്പാത്തി തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.