ദിവസവും ഈ കാര്യങ്ങൾ ചെയ്താൽ മുഖം വെളുക്കും

മുഖത്തിന് നല്ല രീതിയിൽ ഗ്ളോ കിട്ടാൻ വേണ്ടി വീട്ടിൽ തന്നെ എല്ലാ ദിവസവും ചെയ്യാവുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്കുമുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഈ മൂന്നു കാര്യങ്ങൾ തുടർച്ചയായി നിങ്ങൾ ചെയ്തുകൊണ്ടിരുന്നാൽ നിങ്ങൾക്ക് നല്ല റിസൾട്ട് തീർച്ചയായും കിട്ടുന്നതാണ്. നമ്മുടെ ചർമം നിറം വെച്ചത് കൊണ്ട് മാത്രം നല്ലരീതിയിൽ ഭംഗിയായി തോന്നണമെന്നില്ല. കുറച്ചുകൂടി ഭംഗി തോന്നണം എന്നുണ്ടെങ്കിൽ ചർമം എപ്പോഴും ഗ്ളോ ആയിരിക്കണം. ഈ മൂന്നു കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഇത്തരത്തിൽ മുഖം നല്ല രീതിയിൽ ഭംഗി വയ്ക്കാൻ വേണ്ടി ചെയ്യാവുന്ന ആദ്യത്തെ മാർഗ്ഗമെന്താണ് എന്ന് നോക്കാം.

ആദ്യം തന്നെ ചെയ്യേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക എന്നുള്ളതാണ്. നമുക്ക് വീട്ടിൽ തന്നെ ഇരുന്നു ചെയ്യാവുന്നതും അതുപോലെ തന്നെ യാതൊരു പൈസ ചെലവും ഇല്ലാത്ത ഒരു മാർഗമാണ് ഇത്. ഇനി നിങ്ങൾ വീടിനു പുറത്തേക്ക് പോകുന്നില്ല എങ്കിൽ പോലും ചർമം എപ്പോഴും നല്ല രീതിയിൽ ക്ലിയർ ആക്കി വെക്കണം. ദിവസവും മുഖം നല്ലതുപോലെ ക്ലീൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. തണുത്ത വെള്ളത്തിൽ നിങ്ങൾ മുഖം കഴുകുന്നത് മൂലം നിങ്ങളുടെ ചർമത്തിലുണ്ടാകുന്ന അമിതമായ ഓയിൽ പൂർണമായും മാറ്റാൻ നിങ്ങൾ സാധിക്കുന്നതാണ്.

അതുപോലെതന്നെ മുഖത്ത് മുഖക്കുരു വരുന്നത് തടയാനും അതുപോലെതന്നെ മുഖ കുഴിയുടെ വലുപ്പം കുറയ്ക്കാനും ഒക്കെ ഒരുപാട് സഹായിക്കുന്ന ഒരു കാര്യം കൂടിയാണ് ഇത്. നിങ്ങൾ തണുത്ത വെള്ളത്തിൽ ദിവസവും ഇങ്ങനെ മുഖം കഴുകുക ആണെങ്കിൽ പിന്നീട് സോപ്പ് ഉപയോഗിച്ച് അതുപോലെതന്നെ ഫെയ്സ് വാഷ് ഉപയോഗിച്ച് ഒന്നും മുഖം കഴുകാൻ പാടില്ല. അങ്ങനെ ചെയ്താൽ നമ്മൾ ഇതുവരെ ചെയ്ത അതിൻറെ റിസൾട്ട് ഒന്നും തന്നെ കിട്ടുകയില്ല. മുഖം ഒന്നു കൂടി നല്ല രീതിയിൽ ക്ലീനായി വാഷ് ചെയ്യണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ കടലമാവ് ഉപയോഗിക്കാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.