March 4, 2024

മതവിശ്വാസികളെ അലട്ടുന്ന മാനസികമായ ചില ആരോഗ്യപ്രശ്നങ്ങളുടെ കാരണങ്ങളെക്കുറിച്ച് പരിഹാര മാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മുൻപത്തെ ഒരു വീഡിയോയിലെ ദിവസവും 16 പ്രാവശ്യം ചർച്ചിലേക്ക് പോകുന്ന ഒരു സ്ത്രീയെക്കുറിച്ച് സംസാരിച്ചിരുന്നു.. അത്രയും പ്രാവശ്യം ചർച്ചിലേക്ക് പോയില്ലെങ്കിൽ കുട്ടി മരിച്ചുപോകും അല്ലെങ്കിൽ ദൈവം വന്ന് കൊന്നുകളയും എന്നൊക്കെ പേടിയുള്ള ഒരു സ്ത്രീ.. ഇതേപോലെ സമാനമായ ഒരു കേസ് ആണ് 18 വയസ്സുള്ള മുസ്ലിം പയ്യനാണ്..

   

നിസ്കരിക്കുന്ന സമയത്ത് സാധാരണ ദൈവത്തിൻറെ നാമമെല്ലാം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഈ പയ്യനെ ചിലപ്പോൾ തോന്നും ഞാൻ മറ്റാരെയെങ്കിലും ആലോചിച്ചു പോയോ എന്നുള്ളത്.. അങ്ങനെ നിസ്കാരം തുടങ്ങിയിട്ട് ഭഗവാന്റെ നാമം ചൊല്ലാൻ തുടങ്ങുന്ന സമയത്ത് അപ്പോൾ ഇതിനിടയിൽ വേറെ ആരെങ്കിലും ആലോചിച്ചു പോയോ എന്നെ ചിന്തിച്ചിട്ട് ഇനിയും തുറന്നാൽ ഇത് ശരിയാവില്ല എന്ന് കരുതി വീണ്ടും ആദ്യം മുതൽ ചെയ്യാൻ തുടങ്ങും..

പിന്നീട് ലാസ്റ്റ് സൂറത്തിലേക്ക് വരുമ്പോൾ ഇതുപോലെതന്നെ ആരെങ്കിലും ആലോചിച്ചോ എന്ന് തോന്നൽ ഉണ്ടാവും പിന്നെയും ആദ്യം മുതൽ ഒന്നിൽ നിന്ന് തുടങ്ങാൻ തുടങ്ങും.. ഇങ്ങനെ ഒരു ദിവസം തന്നെ പലപ്രാവശ്യം ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാവുന്നു.. ഇതിൻറെ ഒരു പേടി എന്താണെന്ന് വെച്ചാൽ നിസ്കാരം തെറ്റുക എന്ന് മാത്രമല്ല ഇതിനിടയിലും വേറെ ആരെയും കുറച്ചെങ്കിലും ഓർത്തു പോയാൽ അത് വളരെ പ്രശ്നമാണ്..

അതുകൊണ്ടുതന്നെ ഈ പ്രാർത്ഥിക്കുന്ന സമയം അവരെ ഓർത്തത് കൊണ്ട് അതിനു തക്കതായ ശിക്ഷ ദൈവത്തിൽ നിന്ന് ലഭിക്കും എന്നുള്ള ഒരു പേടിയാണ്.. ഇത് നിസ്കാരത്തിന്റെ സമയത്തിൽ മാത്രമല്ല ബാത്റൂമിലേക്ക് കയറുന്ന സമയത്ത് കിടക്കുന്ന സമയത്ത് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് അതുപോലെ കോളേജിലേക്ക് പോകുന്ന സമയത്ത് ഇങ്ങനെയുള്ള സമയങ്ങളിൽ എല്ലാം പടച്ചോനെ ആലോചിച്ചിട്ടും മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നുള്ള ഒരു ഗാഢമായ വിശ്വാസമുണ്ട്.. അല്ലാതെ ആ സമയത്ത് മറ്റാരെങ്കിലും ആലോചിച്ചാൽ അത് ശരിയാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *