March 4, 2024

മനസ്സിൽ ഇടയ്ക്കിടയ്ക്ക് മോശമായ ചിന്തകൾ ആവർത്തിച്ചു വരുന്നത് എന്തെങ്കിലും രോഗത്തിൻറെ തുടക്കമാണോ?? വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞദിവസം ഒരു വ്യക്തി വിളിച്ചിട്ട് പറഞ്ഞത് അനിയന്ത്രിതമായ ചിന്തകളാണ് തല പൊട്ടിപ്പോകുന്നത് പോലെ തോന്നുന്നു.. എനിക്ക് ഇതിന് ഒരു കൗൺസിലിംഗ് വേണം എന്ന് പറഞ്ഞപ്പോൾ ഉടനെ കൗൺസിലിംഗ് സെൻററിലേക്ക് വരാൻ പറഞ്ഞു.. അങ്ങനെ പറഞ്ഞപ്പോൾ ആ വ്യക്തി പറഞ്ഞത് എനിക്ക് അങ്ങോട്ട് വരാൻ പറ്റില്ല കാരണം ആരെങ്കിലും ഒക്കെ കാണില്ലേ.

   

എന്നുള്ളതായി അടുത്ത പ്രശ്നം.. അങ്ങനെയാണെങ്കിൽ ഓൺലൈൻ ആയിട്ടുള്ള കൺസൾട്ടേഷൻ ആവാം എന്ന് പറഞ്ഞു.. അയാളുടെ പ്രശ്നം എന്ന് പറയുന്നത് ഒരുപാട് ചിന്തകളും തോന്നലുകളും ഒക്കെ ഉണ്ട്.. എവിടെയെങ്കിലും പെൺകുട്ടികളെ അല്ലെങ്കിൽ ഏതെങ്കിലും സ്ത്രീകളെ കണ്ടു കഴിഞ്ഞാൽ ആവശ്യമില്ലാത്ത ചിന്തകൾ എല്ലാം കൂടി മനസ്സിലേക്ക് കടന്നുവരുന്നു എന്നുള്ളതാണ് പ്രശ്നം.. അവരെ ഏത് രീതിയിൽ കണ്ടാലും വസ്ത്രം ഇല്ലാത്ത പോലെയും.

വളരെ മോശമായിട്ടുള്ള രീതിയിലുള്ള ചിന്തകളാണ് മനസ്സിലേക്ക് കടന്നുവരുന്നത്.. ഇത് കാരണം തന്നെ പുറത്തേക്ക് ഇറങ്ങാൻ തന്നെ വളരെ പ്രയാസമാണ്.. ഇതായിരുന്നു അയാൾ പറഞ്ഞ പ്രധാനപ്പെട്ട പ്രശ്നം.. അതുമാത്രമല്ല അനാവശ്യമായ പലതരത്തിലുള്ള ചിന്തകൾ മനസ്സിലേക്ക് വന്നു നിറയുകയാണ്.. ഒരിക്കൽ ഇദ്ദേഹം ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ അടുത്ത ഒരു സ്ത്രീ വന്നിരിക്കുകയുണ്ടായി.. ആ ഒരു സ്ത്രീയെ അറിയാതെ തട്ടിയോ.

അല്ലെങ്കിൽ മുട്ടിയോ എന്നുള്ളതായി പിന്നീട് ഇയാളുടെ ചിന്ത.. ദിവസങ്ങളോളം ഉറക്കം വരാതെ ഇതുതന്നെ ആലോചിച്ചിരിക്കുകയും അങ്ങനെ ഒരു തെറ്റും ഞാൻ ചെയ്തല്ലോ അത് മോശമായി പോയല്ലോ എന്നുള്ളതായി പിന്നീട് അയാളുടെ അടുത്ത ചിന്തകൾ.. ഇങ്ങനെ സ്ത്രീകളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഒരുപാട് ചിന്തകൾ ഞാൻ ചെയ്തത് ശരിയാണോ അല്ലെങ്കിൽ തെറ്റാണോ ഇങ്ങനെയുള്ള ഒരുപാട് ചിന്തകൾ ആവർത്തിച്ചു മനസ്സിലേക്ക് വരിക എന്നുള്ളതാണ് ഇയാളുടെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *