March 4, 2024

ശ്രദ്ധക്കുറവ് ഓർമ്മക്കുറവ് തലകറക്കം എന്നിവയ്ക്ക് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് ഒരുപാട് അമ്മമാര് അവരുടെ കുഞ്ഞുങ്ങളുമായിട്ട് വരാറുണ്ട്.. അവര് പറയുന്ന ഒരു മിക്ക പ്രശ്നങ്ങൾ എന്ന് ഓർമ്മക്കുറവ് അല്ലെങ്കിൽ തലകറക്കം തലവേദന ശ്രദ്ധക്കുറവ് എന്നുള്ളതൊക്കെയാണ് അവരുടെ പരാതികൾ.. നമുക്ക് കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും അതായത് വിളർച്ചയാണ് ഇതിന് പിന്നിലുള്ള കാരണം എന്നുള്ളത്..

   

അതുകൊണ്ടുതന്നെ നമുക്ക് കുട്ടികളിലുള്ള വിളർച്ച അല്ലെങ്കിൽ അനീമിയ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം..ഈ ഒരു പ്രശ്നം വരുന്നതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ചും ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് നമുക്ക് വിശദമായി മനസ്സിലാക്കാം.. എന്താണ് അനീമിയ എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന ഒരു അവസ്ഥയാണ് അനീമിയ എന്നുള്ളത്..

നോർമലി ഒരു വ്യക്തിക്ക് വേണ്ട ഹീമോഗ്ലോബിന്റെ അളവ് എത്രയാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം.. പുരുഷന്മാരിൽ എടുക്കുകയാണെങ്കിൽ 13 മുതൽ 16 വരെ ആവശ്യമാണ് അതുപോലെതന്നെ സ്ത്രീകളിൽ ആണെങ്കിലും 12 മുതൽ 16 വരെ ആവശ്യമാണ്.. കുട്ടികളിലും.

11 മുതൽ 13 വരെ ആവശ്യമാണ്.. അതുപോലെ ഇനി ഗർഭിണികൾ ആയിരിക്കുന്ന സമയത്ത് സ്ത്രീകളിലെ 11 മുതൽ 13 വരെ ആവശ്യമാണ്.. ഇനി ഒരു വ്യക്തിയിലെ ഈ അനിമിയ അല്ലെങ്കിൽ വിളർച്ച വരുന്നതിനുമുന്നിലെ കാരണങ്ങളെക്കുറിച്ച് അവയെ മൂന്നായിട്ട് തരംതിരിക്കാം.. അതിൽ ആദ്യത്തെ ഒരു പ്രധാന കാരണം നമ്മുടെ ശരീരത്തിൽ നിന്നും ഏതെങ്കിലും രീതിയിൽ രക്തം നഷ്ടപ്പെടുന്നുണ്ടെങ്കിൽ നമുക്ക് ഈ ഒരു അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. സ്ത്രീകളിലെ ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ ഒരു പ്രശ്നം കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *