March 4, 2024

നിങ്ങളിൽ ഫാറ്റി ലിവർ സാധ്യതകൾ ഉണ്ടെങ്കിൽ എന്നും ഈ ഒരു പഴം കഴിച്ചാൽ അത് മാറ്റിയെടുക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന ഒരു ബുദ്ധിമുട്ട് തന്നെയാണ് ഫാറ്റിലിവർ എന്ന് പറയുന്നത് പക്ഷേ ആളുകൾക്ക് അതിനെ ഒട്ടും പേടിയില്ല.. അതിൻറെ കാരണത്തെക്കുറിച്ച് ചോദിച്ചാൽ ഇന്ന് നമ്മുടെ കേരളത്തിൽ എടുക്കുകയാണെങ്കിൽ ഒരു 40% ആളുകൾക്ക് ഫാറ്റി ലിവർ ഉള്ളതായിട്ട് പറയുന്നുണ്ട്.. അതായത് നിങ്ങൾ ഒരു പത്ത് പേരെ എടുക്കുകയാണെങ്കിൽ.

   

അതിൽ അഞ്ചുപേർക്കെങ്കിലും ഈ ഫാറ്റി ലിവർ ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.. നമുക്ക് ആദ്യം എന്താണ് ഫാറ്റി ലിവർ എന്നുള്ളത് മനസ്സിലാക്കാം.. നമ്മുടെ കരളിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു കണ്ടീഷനാണ് ഈ ഫാറ്റി ലിവർ എന്ന് പറയുന്നത്.. അപ്പോൾ പലർക്കും ഉള്ള ഒരു സംശയമാണ് നമ്മുടെ കൊഴുപ്പുള്ള ഭക്ഷണം കഴിച്ചത് കൊണ്ട് മാത്രമാണോ ഫാറ്റി ലിവർ വരുന്നത്.. എന്നാൽ അങ്ങനെയല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ.

അന്നജം കൂടി പോയാലും അതല്ലെങ്കിൽ നമ്മൾ ഒരുപാട് ഷുഗർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിലും ഒക്കെ ഫാറ്റി ലിവർ വരുന്നുണ്ട്.. ഇപ്പോൾ ബേക്കറിയിലുള്ള വസ്തുക്കളാണ് ഷുഗർ ഉള്ളത് എന്ന് പറയുന്നത്.. എന്നാൽ അതുമാത്രം കഴിച്ചതുകൊണ്ട് അല്ല ഫാറ്റി ലിവർ വരുന്നത്.. ഷുഗർ ഉള്ള ഫ്രൂട്ട്സ് കഴിച്ചാലും വരും.. നമ്മുടെ ലിവറിലുള്ള കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ബോഡിയിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് പ്രധാനമായിട്ടും.

ഫാറ്റ് ലിവർ ഗ്രേഡ് വൺ ഗ്രേഡ് 2 ഗ്രേഡ് ത്രീ എന്നൊക്കെ പറയും.. എന്നിട്ടും നമുക്കത് മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നെക്സ്റ്റ് സ്റ്റേജിൽ എന്ത് വരുന്നു ഫൈബ്രോസിസ് എന്നുള്ള ഒരു കണ്ടീഷൻ വരും.. അതിന്റെയും അടുത്ത സ്റ്റേജിൽ ആയിട്ട് സിറോസിസ് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. സിറോസിസ് കണ്ടീഷൻ വന്നുകഴിഞ്ഞാൽ നമ്മുടെ ലിവറിലെ എല്ലാ കോശങ്ങളും പൂർണമായും നശിക്കുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *