March 4, 2024

ആമവാതം സ്ത്രീകളിൽ ഇത്രത്തോളം കാണപ്പെടുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ആമവാതം എന്ന് പറയുന്നത് നമ്മുടെ സന്ധികളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.. സാധാരണ ഒരു 40 മുതൽ 60 വയസ്സ് വരെ പ്രായമായ സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത് എങ്കിലും ഈ അടുത്തകാലത്തായിട്ട് യുവതികളിലും ഈയൊരു പ്രശ്നം വളരെയധികം കണ്ടുവരുന്നുണ്ട്.. ഈ അസുഖവുമായി ബന്ധപ്പെട്ട ഒരു മൂന്ന് രോഗികളെ എടുത്താൽ അതിൽ.

   

രണ്ടുപേരും സ്ത്രീകൾ തന്നെയായിരിക്കും.. അതിനുള്ള കാരണം പുരുഷന്മാരെ അപേക്ഷിച്ച് ഈ ഒരു രോഗം സ്ത്രീകളിൽ തന്നെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്ന് തന്നെയാണ്.. മറ്റുള്ള രോഗങ്ങളിൽ നിന്നും ഇതിനെ മാറ്റിനിർത്തുന്നത് ഒരു പ്രത്യേക കാരണം കൊണ്ടാണ് അതായത് സാധാരണ നമുക്ക് വേദനകൾ ഉണ്ടാകാറുണ്ട് അത് ചിലപ്പോൾ മുട്ട് വേദന ആവാം അല്ലെങ്കിൽ നടുവ് വേദന ആകാൻ കഴുത്ത് വേദനയാകും.

ഈ വേദനകൾ ഒക്കെ ഉണ്ടാകാനുള്ള ഒരു കാരണം ചിലപ്പോൾ മസിലുകളുമായി ബന്ധപ്പെട്ട ആയിരിക്കാം അല്ലെങ്കിൽ നാഡികളായി ബന്ധപ്പെട്ടവ ആയിരിക്കാം.. അതുപോലെതന്നെ ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നത് കൊണ്ട് വരുന്ന വേദന ഉണ്ട്.. എന്നാൽ ആമവാതം വരുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണമായി പറയുന്നത് ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ആണ്.. ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ എന്ന് പറഞ്ഞാൽ.

നമ്മുടെ ശരീരത്തിന്റെ അകത്ത് പുറത്തുനിന്നുള്ള എന്തെങ്കിലും ഒരു വസ്തു പ്രവേശിച്ചു കഴിഞ്ഞാൽ അതിനെ പ്രതിരോധിക്കാനുള്ള നമ്മുടെ ശരീരത്തിന്റെ തന്നെ ഒരു മെക്കാനിസം ആണ് ഇമ്മ്യൂണിറ്റി എന്ന് പറയുന്നത്.. എന്നാൽ ചില സാഹചര്യങ്ങളിൽ ഈ ഇമ്മ്യൂണിറ്റി പവർ അതായത് നമ്മുടെ ശരീരത്തെ തന്നെ നമ്മുടെ കോശങ്ങൾ ആക്രമിക്കുന്ന ഒരു രീതി ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *