March 4, 2024

മൾബറി പഴങ്ങളും അതിൻറെ ഇലയും കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാനപ്പെട്ട ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മുടെ ക്ലിനിക്കിലേക്ക് ഒരുപാട് ഡയബറ്റീസ് അതുപോലെ തന്നെ കൊളസ്ട്രോൾ ഒക്കെ ഉള്ള രോഗികളെ കാണാൻ വരാറുണ്ട് അവരൊക്കെ പൊതുവെ പറയുന്ന ഒരു പരാതി എന്ന് പറയുന്നത് അവർക്ക് പഴങ്ങൾ ഒന്നും കഴിക്കാൻ പറ്റുന്നില്ല എന്നുള്ളതാണ്.. അതുപോലെ ഫ്രൂട്ട്സിന്റെ ജ്യൂസുകൾ ഒന്നും കഴിക്കാൻ സാധിക്കുന്നില്ല..

   

എന്തെങ്കിലും ചെറുതായിട്ട് ഒരു പഴം കഴിക്കുമ്പോഴേക്കും അവരുടെ ശരീരത്തിലെ ഷുഗർ ലെവൽ വല്ലാതെ വർദ്ധിക്കുന്നു അതുപോലെതന്നെ കലോറി അധികമാണ് കൊളസ്ട്രോളുകൾ ശരീരത്തിൽ വർദ്ധിക്കുന്നു എന്നൊക്കെ പൊതുവെ പറയുന്നത് കേൾക്കാറുണ്ട്.. എന്നാൽ അത്തരക്കാർക്ക് എല്ലാം കഴിക്കാൻ പറ്റുന്ന ഒരു പഴത്തെക്കുറിച്ച് നമുക്ക് പരിചയപ്പെടാം അതാണ് മൾബറി.. ഈയൊരു മൾബറി പഴം നമ്മുടെ നാട്ടിലൊക്കെ.

പല വീടുകളിലും നമ്മൾ കണ്ടു വരാറുണ്ട്.. അപ്പോൾ ഇത്തരം അസുഖങ്ങളും ബുദ്ധിമുട്ടുകളും ഉള്ള ആളുകൾക്ക് കൂടുതലും കഴിക്കാൻ പറ്റുന്ന ഒരു പഴം തന്നെയാണ് ഇത്.. ഇന്ത്യയിൽ തന്നെ നമുക്ക് ഇതൊരു 12 ഇനങ്ങൾ ആയിട്ട് കാണാൻ സാധിക്കാറുണ്ട്.. അതുപോലെ ലോകം മുഴുവൻ എടുത്താൽ ഏകദേശം 150 ഇനങ്ങൾ ആയിട്ട് കാണാൻ സാധിക്കും.. മൾബറിയിൽ വെളുത്ത നിറമുള്ളത് ഉണ്ട് അതുപോലെതന്നെ ചുവന്ന നിറത്തിൽ ഉണ്ട്..

അതുപോലെ ബ്ലാക്ക് മൾബറി ഉണ്ട്.. ഇനി നമുക്ക് ഈ മൾബറി പഴത്തിന്റെ മറ്റ് പ്രധാനപ്പെട്ട ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാം മൾബറി ചെടിയിലുള്ള പട്ടുനൂൽ പൂഴുവാണ് നമ്മുടെ പട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.. ഈ പുഴുക്കൾ തിന്നുന്ന ഇലയാണ് മൾബറി ഇല.. ഈ പുഴുക്കളിൽ നിന്നാണ് നമ്മൾ പട്ടുനൂൽ ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെ പട്ടുനൂൽ എന്ന് പറയുന്നത് ഒരു പ്രോട്ടീൻ ആണ്.. ഈ ഇലകളിൽ നിന്ന് നമുക്ക് പ്രോട്ടീൻ ഉണ്ടാക്കാം.. അതുകൊണ്ടുതന്നെ മൾബറി ഇലകൾ പ്രോട്ടീൻ റിച്ച് ആണ്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *