February 27, 2024

അഞ്ചു വയസ്സിനുശേഷം കുട്ടികളിൽ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കാം.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ബെഡിൽ അറിയാതെ മൂത്രം ഒഴിക്കുന്ന ഒരു അവസ്ഥയെക്കുറിച്ചാണ്.. അറിയാതെ രാത്രി കിടക്കയിൽ മൂത്രം ഒഴിക്കുന്നത് അത്ര വലിയ തെറ്റ് അല്ല പക്ഷേ അതിന് പ്രായമാണ് ഏറ്റവും വലിയ പ്രശ്നം.. അതായത് കുട്ടിയുടെ ഒരു പ്രായം ഏകദേശം ഒരു അഞ്ച് വയസ്സിനുശേഷം ഇത്തരത്തിൽ ഒരു ശീലം തുടരുകയാണെങ്കിൽ അത് കുട്ടികളെയും മാതാപിതാക്കളെയും.

   

ഒരുപാട് ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ബെഡ് വെറ്റിങ്ങിനെ കുറിച്ചും അതിനു പിന്നിലുള്ള കുറച്ച് കാരണങ്ങളെക്കുറിച്ച് അതുപോലെ ഈ പ്രശ്നം നമുക്ക് എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഉറക്കത്തിൽ കുട്ടികൾ മൂത്രം ഒഴിക്കുക എന്ന് പറയുന്നത് വളരെ സർവ്വസാധാരണമായിട്ട് കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ്..

അത് അഞ്ചു വയസ്സ് കഴിഞ്ഞിട്ടും ഇതേ ശീലം തുടരുകയാണെങ്കിൽ അത് നമ്മളെ തീർച്ചയായും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.. ഇത് അഞ്ചു വയസ്സുവരെ നോർമലാണ് അതുകൊണ്ട് തന്നെ അത്രയും കൺസൺ ആവേണ്ട കാര്യമില്ല.. അതിനുശേഷം ഉറക്കത്തിൽ രാത്രി മൂത്രം ഒഴിക്കുമ്പോഴാണ് പ്രശ്നം വരുന്നത്.. നോർമലി ഒരു അഞ്ചു വയസ്സ് കഴിയുമ്പോഴേക്കും കുട്ടികളിൽ ബ്ലാഡർ കൺട്രോൾ വന്നു കഴിഞ്ഞിട്ടുണ്ടാവും.. മൂന്ന് അല്ലെങ്കിൽ.

നാല് വയസ്സാകുമ്പോഴേക്കും ഇത് വന്നിട്ടുണ്ടാകും പിന്നെ അഞ്ചു വയസ്സ് ആകുമ്പോഴേക്കും ഒക്കെയായി തുടങ്ങും.. ഇതാണ് സാധാരണ നോർമൽ ആയിട്ട് നടന്നുകൊണ്ടിരിക്കുന്നത്.. അഞ്ചു വയസ്സ് കഴിഞ്ഞിട്ടും കുട്ടികളിൽ ഈ ശീലം തുടരുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട് ചിലപ്പോൾ ബ്ലാഡർ കപ്പാസിറ്റി കുറവായതുകൊണ്ടാവാം.. എന്നാൽ ചില കുട്ടികളിൽ അഞ്ചു വയസ്സ് കഴിഞ്ഞിട്ട് ഇത്തരത്തിൽ ഒരു ശീലം മാറിയിട്ടുണ്ടാവും എന്നാലും കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ഈ ഒരു ശീലം വരുന്നത് കാണാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *