February 21, 2024

മുട്ട് തേയ്മാനം വരാതിരിക്കാനും അത് ഉള്ള വ്യക്തികൾ നിത്യേന ചെയ്യേണ്ടതുമായ വ്യായാമങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും ഒരുപാട് രോഗികളെ നമ്മൾ കാണാറുണ്ട് മുട്ട് തേയ്മാനം കാരണം അതുപോലെ മുട്ടിന് രൂപ വൈകൃതം വന്ന് നടക്കാൻ ഒരു സ്റ്റിക്കിന്റെ സഹായം ചിലപ്പോൾ വീൽചെയറുകളിൽ ആയിരിക്കാം.. പലപ്പോഴും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ അറ്റം വരെ വന്നു നിൽക്കുന്ന പല രോഗികളെയും നമ്മുടെ നിത്യേനയുള്ള ജീവിതത്തിൽ അല്ലെങ്കിൽ നമുക്ക് ചുറ്റും കാണാറുണ്ട്..

   

പലപ്പോഴും ഇതിൻറെ ഒരു പ്രധാന കാരണം എന്നു പറയുന്നത് മുട്ട് തെയ്മാനത്തിന്റെ തുടക്കത്തിൽ തന്നെ നമ്മൾ അതിനെ അവഗണിക്കുന്നത് കൊണ്ടാണ്.. എങ്ങനെയാണ് മുട്ടുതൈമാനം തുടക്കത്തിൽ കണ്ടെത്തി അതിന് വേണ്ട ചികിത്സകൾ നൽകുവാനും ആ ഒരു അസുഖം കൂടുന്നതിനെ ഒരു പരിധിവരെ നമുക്ക് തടയാനും കഴിയും.. ആദ്യം നമ്മൾ അറിയേണ്ടത് എന്താണ് ഈ മുട്ട് തേയ്മാനം കൊണ്ട് രോഗിക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ.

എന്നുള്ളതിനെ കുറിച്ചാണ്.. പ്രത്യേകിച്ചും രാവിലെ എഴുന്നേറ്റ് ഉടനെ നടക്കുമ്പോൾ കാലുകളിൽ ഉണ്ടാകുന്ന വേദന.. അതുപോലെതന്നെ കുറച്ച് സ്റ്റെപ്പുകൾ ഒക്കെ കയറുമ്പോൾ ഇറങ്ങുമ്പോൾ ഉള്ള വേദന.. അതുപോലെതന്നെ അല്പസമയം എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ മുട്ടുകൾക്ക് ഉണ്ടാകുന്ന വേദന ഇതെല്ലാമാണ് മുട്ട് തേയ്മാനത്തിൽ തുടക്കത്തിൽ നമുക്ക് കാണാൻ കഴിയുന്ന രോഗലക്ഷണങ്ങൾ എന്ന് പറയുന്നത്.. പലപ്പോഴും ഇത്തരം.

രോഗലക്ഷണങ്ങൾ നമ്മൾ അവഗണിക്കുകയാണ് എങ്കിൽ അത് കൂടുതൽ മുട്ട് തെയ്മാനത്തിലേക്ക് അതുവഴി അവസാനഘട്ടമായ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളിലേക്ക് രോഗികൾ എത്തിപ്പെടാറുണ്ട്.. എന്നാൽ എങ്ങനെയാണ് തുടക്കകാലത്തിൽ നമ്മൾ ഇതിനെ സമീപിക്കേണ്ടത്.. ഒന്നാമത്തെ കാരണം നിങ്ങൾ നിങ്ങളുടെ ശരീരത്തിൽ വല്ലാത്ത ഭാരം ഉള്ള വ്യക്തികളാണ് എങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ശരീരത്തിൻറെ ഭാരം നിയന്ത്രിക്കുക എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/8FubHwWcJzE

Leave a Reply

Your email address will not be published. Required fields are marked *