March 4, 2024

താരൻ പ്രശ്നങ്ങൾ പാടെ മാറ്റി മുടി പനംകുല പോലെ വളരാൻ സഹായിക്കുന്ന എഫക്റ്റീവ് ആയിട്ടുള്ള പരിഹാര മാർഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു വ്യക്തിയുടെ സൗന്ദര്യത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ഉണ്ട് എങ്കിലും നമ്മൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ഒരു കാര്യം തലമുടിയാണ്.. മുടിയുടെ അഴക് ഒരു മനുഷ്യൻറെ ആത്മവിശ്വാസം വർദ്ധിപ്പിക്കാം.. അതുകൊണ്ടുതന്നെയാണ് പലപ്പോഴും മുടി കൊഴിയുന്ന സമയത്ത് ഒക്കെ നമ്മുടെ ആത്മവിശ്വാസവും ചോർന്നു പോകുന്നത്..

   

മുടി ഇല്ലാത്തവർക്ക് അവരുടെ സൗന്ദര്യവും മറ്റും കുറവ് എന്നല്ല ഉദ്ദേശിക്കുന്നത് മറിച്ച് ഈ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും.. അത് പരിഗണിക്കുകയാണെങ്കിൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ടാണ് ധാരാളം മുടി കൊഴിയുന്നത് അതല്ലെങ്കിൽ മുടി കൊഴിയാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്താണ്.. തീർച്ചയായിട്ടും താരൻ എന്ന് പറയുന്ന ഒരു പ്രശ്നം അല്ലെങ്കിൽ ഡാൻഡ്രഫ്.

എന്നുള്ള ഒരു കാര്യം കൊണ്ടാണ് പലപ്പോഴും പലരുടെയും മുടി ധാരാളം കൊഴിഞ്ഞു പോകാറുള്ളത്.. ഇന്ന് ഈ താരൻ എന്തുകൊണ്ടാണ് വരുന്നത്.. എങ്ങനെയെല്ലാം നമുക്ക് ഈ താരൻ പ്രശ്നത്തെ മറുകിടക്കാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം..

താരൻ എന്ന് പറയുന്നത് ഒരു തരത്തിൽപ്പെട്ട ഫംഗസ് ആണ്.. ഇതിൻറെ കാഠിന്യം അനുസരിച്ച് ഇത് ഉണ്ടാക്കുന്ന ലക്ഷണങ്ങളും പല രീതിയിലായിട്ട് ആളുകളിൽ വരാം.. പല ആളുകളിലും തലചൊറിയുമ്പോൾ മാന്തുന്ന സമയത്ത് പൊടികൾ ആയിട്ട് മേലേക്ക് വീഴുന്നത് ആയിട്ട് കാണാറുണ്ട്.. അതുകൊണ്ട് തന്നെ ഇതിൻറെ കാഠിന്യം കൂടുന്നത് അനുസരിച്ച് ചെവിയുടെ പുറകിൽ അല്ലെങ്കിൽ കൺപോളകളിൽ പീലികളിലൊക്കെ ഇത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *