March 4, 2024

പൈൽസ് ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാനും വന്നവ ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഹെമറോയിഡ് അഥവാ മൂലക്കുരു എന്നുള്ള അസുഖത്തെക്കുറിച്ച് വിശദമായി തന്നെ മനസ്സിലാക്കാം.. എന്താണ് പൈൽസ് എന്നും ചോദിച്ചാൽ നമ്മുടെ മലദ്വാരത്തിന്റെ അടുത്തായി രക്തക്കുഴലുകൾ ധാരാളം ഉണ്ട്.. ഈ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന തടിപ്പ് അല്ലെങ്കിൽ ഇൻഫ്ളമേഷൻ അല്ലെങ്കിൽ വീക്കം തുടങ്ങിയവയാണ് നമ്മൾ പൈൽസ് എന്ന് പറയുന്നത്.

   

അതുപോലെതന്നെ കാലുകളിൽ പല ആളുകൾക്കും വെരിക്കോസ് വെയിൻ കണ്ടീഷൻ കണ്ടുവരാറുണ്ട്.. അതുപോലെ മലദ്വാരത്തിന്റെ ഭാഗങ്ങളിൽ ഞരമ്പുകൾ തടിച്ചു വീർക്കുന്ന ഒരു അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്.. പൈൽസിനെ പൊതുവേ രണ്ടായി തരംതിരിക്കാൻ അതായത് ഇന്റേണൽ പൈൽസ് എന്നും എക്സ്റ്റേണൽ പൈൽസ് എന്നും.. പുറത്തേക്ക് തടുപ്പുകൾ പോലെ കാണപ്പെടുന്നതിന് നമ്മൾ എക്സ്റ്റേണൽ പൈൽസ് എന്നു പറയും..

അതുപോലെതന്നെ രക്തം മാത്രം വരികയും എന്നാൽ പുറമേ ഒരു ബുദ്ധിമുട്ടും കാണാതിരിക്കുകയും ചെയ്യുമ്പോൾ അതിനെ ഇന്റേണൽ പൈൽസ് എന്ന് പറയുന്നത്.. പൈൽസ് കേസുകളിൽ ഏകദേശം 40% ത്തോളം ആളുകളിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല.. മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി വന്ന് ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും ഉള്ളിൽ ഹെമറോയിഡുകൾ ഉണ്ട് എന്നുള്ളത് പലപ്പോഴും മനസ്സിലാക്കുന്നത്..

ഇന്റെർണൽ പൈൽസ് വരുമ്പോൾ ശരിയായ ജീവിതശൈലിയും അതുപോലെ ഭക്ഷണ രീതികളിലൂടെയും നമുക്ക് ഈ ഒരു പ്രശ്നം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. ഇനി നമുക്ക് അടുത്തതായിട്ട് പൈൽസിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. അതായത് ഇതിലെ ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് സ്ഥിരമായിട്ട് മലബന്ധമുള്ള ആളുകളിൽ ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/a1G7AIJI_6M

Leave a Reply

Your email address will not be published. Required fields are marked *