February 21, 2024

സ്ത്രീകളിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗ സാധ്യതകൾ ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എല്ല് തേയ്മാനം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നതിനെക്കുറിച്ചാണ്.. ഇത് കൂടുതലായും കാണപ്പെടുന്നത് നട്ടെല്ലിന്റെ ഭാഗത്തായിട്ടും അതുപോലെ കാൽമുട്ടിന്റെ ഭാഗത്തായിട്ടാണ് കാണപ്പെടുന്നത്. നമ്മുടെ എല്ലാ ജോയിന്റുകളിലും കാർട്ടിലേജ് അഥവാ തരുണ അസ്ഥി എന്നു പറയുന്ന ഒരു ഭാഗം ഉണ്ട്.. ഇവയ്ക്ക് സംഭവിക്കുന്ന തേയ്മാനമാണ്.

   

ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നതിനു പിന്നിലുള്ള പ്രധാന കാരണം എന്ന് പറയുന്നത്.. ഇത് പലതരം ആളുകളിലും കാണപ്പെടുന്നുണ്ട്.. പ്രധാനമായും പ്രായം കൂടിയ ആളുകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.. രണ്ട് കാരണങ്ങളാണ് അതിന് പ്രധാനമായിട്ടും പറയുന്നത്.. ഒന്നാമത്തെ കാരണം ഒബിസിറ്റി അഥവാ പൊണ്ണത്തടി.. അതുപോലെതന്നെ രണ്ടാമത്തെ കാരണം എന്നു പറയുന്നത് പ്രായമായ സ്ത്രീകളിൽ മെനോപോസ് സംഭവിച്ചതിനുശേഷം.

നമ്മുടെ ശരീരത്തിൽ ഈസ്ട്രജൻ അളവ് വളരെയധികം കുറഞ്ഞു പോകും അപ്പോൾ ഇതിൻറെ ഒരു അഭാവത്തിൽ സ്ത്രീകളിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് സാധ്യതകൾ കൂടുന്നു.. യുവാക്കളിലും ഈ പറയുന്ന രോഗ സാധ്യതകൾ വളരെയധികം കണ്ടുവരുന്നുണ്ട്.. അത് ചിലപ്പോൾ നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ കൊണ്ടാവാം.. അതല്ലെങ്കിൽ സ്പോർട്സ് സംബന്ധമായ ഇൻജുറി ഭാഗമായിട്ട് സെക്കൻഡറി ആയിട്ടൊക്കെ.

ഈ ഓസ്റ്റിയോ ആർത്രൈറ്റിസ് വരാം.. ഇത്തരം വിഭാഗങ്ങളിൽ പെട്ട ആളുകളിലാണ് ഈ ഒരു പ്രശ്നം കൂടുതലായും കണ്ടുവരുന്നത്.. ഇനി നമുക്ക് ഈ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലേക്ക് കടക്കാം.. അപ്പോൾ ഈ അസുഖം ആയിട്ട് നമ്മുടെ അടുത്തേക്ക് ഒരു രോഗി വരുമ്പോൾ ആദ്യമായിട്ട് അവർ പറയുന്ന ഒരു പ്രധാന ലക്ഷണം എന്ന് പറയുന്നത് ജോയിന്റുകളിൽ എല്ലാം അതികഠിനമായ വേദന അനുഭവപ്പെടുന്നു എന്നുള്ളത് തന്നെ ആയിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *