February 21, 2024

വൃക്കയിലെ കല്ലുകൾ യാതൊരു സർജറികളും കൂടാതെ തന്നെ നീക്കം ചെയ്യാനുള്ള മാർഗത്തെക്കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കിഡ്നി യിലെ കല്ലുകൾ അതായത് വൃക്കയിലെ കല്ലുകൾ എങ്ങനെ കീഹോൾ സർജറി ഒഴിവാക്കിക്കൊണ്ട് RIRS എന്ന ലേസർ ചികിത്സകൾ കൊണ്ട് ചികിത്സിക്കാം എന്നതിനെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഒരു വിവരണം നൽകാനാണ് ഈ വീഡിയോ ചെയ്യുന്നത്.. കീഹോൾ സർജറിയെ അപേക്ഷിച്ചു ഈ ലേസർ ചികിത്സ ചെയ്യുന്നതുകൊണ്ട് നമുക്കുണ്ടാകുന്ന.

   

ഗുണങ്ങളെക്കുറിച്ചും രക്ത നഷ്ടം ഇല്ലായ്മയെ കുറിച്ചും അതുപോലെ ആശുപത്രി വാസം കുറയ്ക്കുന്നതിനെ കുറിച്ച് ഈയൊരു വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഇതിൻറെ ഉപകരണത്തിന്റെ ഒരു ഡെമോൺസ്ട്രേഷൻ കൂടി ഈ വീഡിയോയിൽ കാണിക്കുന്നതാണ്.. നമുക്കെല്ലാവർക്കും അറിയാം പണ്ട് മുതലേ കിഡ്നിയിലെ കല്ലുകൾ അല്ലെങ്കിൽ വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾ ഓപ്പൺ സർജറി അതായത് കീറിയിട്ടുള്ള സർജറിയിലൂടെ.

ആണ് ആദ്യകാലങ്ങളിൽ നമ്മൾ എടുത്തിരുന്നത്.. അതുകഴിഞ്ഞ് കുറച്ചുകാലങ്ങൾക്ക് ശേഷം വയറിൻറെ ഇരുവശങ്ങളിലായി വലിയ വലിയ മുറിവുകൾ കൊണ്ട് രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതായത് മൂന്നുമാസം മുതൽ ആറുമാസം വരെ ജോലി ചെയ്യാൻ പറ്റാത്ത രീതിയിൽ വലിയ വലിയ മുറിവുകൾ ഉള്ളത് കാരണം പുതിയ പുതിയ ചികിത്സ രീതികൾ തേടി ന്യൂറോളജിസ്റ്റുകൾ സഞ്ചരിച്ചു.. ആ ഒരു സഞ്ചാരത്തിന്റെ.

ഭാഗമായിട്ട് ആണ് PCNL എന്ന ഒരു ചികിത്സാരീതി ഉടലെടുത്തത്.. എന്താണ് ഈ ഒരു ചികിത്സാരീതി എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം അതായത് രോഗിയുടെ ശരീരത്തിൻറെ പുറകുവശത്ത് കൂടെ അല്ലെങ്കിൽ മുൻവശത്ത് കൂടെയോ കീഹോൾ ഇട്ട് കിഡ്നിയിൽ എത്തി ഒരു ട്യൂബ് വഴി എൻഡോസ്കോപ്പ് കടത്തി കല്ലുകൾ പൊടിച്ച് പുറത്തേക്ക് എടുക്കുന്ന ഒരു ചികിത്സയാണ് PCNL എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/B9tgAHRNq_k

Leave a Reply

Your email address will not be published. Required fields are marked *