February 21, 2024

എന്താണ് കൊറോണറി ആർട്ടറി ഡിസീസ് എന്നു പറയുന്നത്.. ഇത് വരാതിരിക്കാൻ നമുക്ക് ജീവിതരീതിയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഒരുപാട് പ്രാവശ്യം ഒരുപാട് ആളുകൾ പറഞ്ഞു കേട്ടിട്ടുള്ള ഒരു ടോപ്പിക്ക് ആണെങ്കിൽ പോലും ഈ കൊറോണറി ആർട്ടറി ഡിസീസ് എന്നു പറയുന്നത് എന്താണ്.. അതായത് നമ്മുടെ ഹൃദയം തന്നെ ഹൃദയത്തിൻറെ ഭിത്തികൾക്ക് സപ്ലൈ ചെയ്യാൻ ഉപയോഗിക്കുന്ന രക്ത കുഴലുകൾ അല്ലെങ്കിൽ ധമനികളാണ് കൊറോണറി ആർട്ടരീസ് എന്നുപറയുന്നത്..

   

ഈ ആർട്ടറീസ് നമ്മുടെ ഹൃദയത്തിൻറെ ചുറ്റും പോകുന്നുണ്ട്.. പ്രധാനമായിട്ടും രണ്ടെണ്ണമാണുള്ളത്.. അതായത് ഇടതുഭാഗത്തും അതുപോലെതന്നെ വലതുഭാഗത്തും.. ഈ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ഡിസീസ് ആണ് നമ്മൾ കൊറോണറി ആർട്ടറി ഡിസീസ് എന്ന് പറയുന്നത്.. ഡിസീസ് എന്നു പറഞ്ഞാൽ ഇതിന് എവിടെയെങ്കിലും ബ്ലോക്ക് ഉണ്ടാവുക അതായത് കൊളസ്ട്രോൾ അല്ലെങ്കിൽ രക്തക്കട്ടകൾ ഉണ്ടാവുക അതല്ലെങ്കിൽ.

കാൽസ്യം തുടങ്ങിയ കാര്യങ്ങൾ ഡെപ്പോസിറ്റ് ചെയ്ത് രക്തക്കുഴലുകളിൽ ഉണ്ടാവുന്ന ബ്ലോക്ക് ഇതിനെയാണ് നമ്മൾ കൊറോണറി ആര്‍ടറി ഡിസീസ് എന്ന് പറയുന്നത്.. ഒരു 50 ശതമാനത്തിന് മുകളിലുള്ള ബ്ലോക്കുകൾ കൂടുതൽ കോൺഗ്രിക്കേറ്റഡ് ആണ് എന്ന് ചോദിച്ചാൽ ആണ് പക്ഷേ ഒരു 70% മുകളിലാകുമ്പോൾ രോഗികൾക്ക് ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി.. ലക്ഷണങ്ങൾ എന്ന് പറയുമ്പോൾ ചെസ്റ്റ് പെയിൻ പോലെയുള്ള ബുദ്ധിമുട്ടുകൾ ആയിരിക്കും..

ശരീരത്തിന്റെ ഏത് ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബ്ലോക്കുകൾ വരാം.. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഹാർട്ടിൽ വരുന്നതുകൊണ്ട് തന്നെ എന്തെങ്കിലും കൂടുതൽ കോംപ്ലിക്കേഷൻ സാധ്യതകൾ ഉണ്ടോ എന്നുള്ളത് നമുക്ക് ആദ്യം മനസ്സിലാക്കാം.. മറ്റ് അവയവങ്ങളെ പോലെയല്ല ഹാർട്ട് എന്ന് പറയുന്നത് നിർത്താതെ പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു അവയവം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/bh-Un810Eqc

Leave a Reply

Your email address will not be published. Required fields are marked *