February 27, 2024

കുട്ടികളിൽ ഉണ്ടാകുന്ന കൂർക്കം വലിയും ശ്വാസതടസ്സവും അപകടകാരിയാണോ?? വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് സംസാരിക്കുന്നത് കുട്ടികളിലെ കൂർക്കം വലി എന്നുള്ള ഒരു വിഷയം ചില ആളുകൾ സീരിയസ് ആയിട്ടും അതുപോലെ മറ്റു ചില ആളുകൾ വളരെ തമാശ ആയിട്ടാണ് കരുതുന്നത്.. അതായത് കുട്ടികൾ കൂർക്കം വലിക്കുന്നു അതുപോലെ വായ തുറന്ന് ഉറങ്ങുന്നു.. കഴിഞ്ഞദിവസം ഇതുപോലെ ഒപിയിൽ ഒരു കുട്ടി വന്നിരുന്നു അതായത് കുട്ടി ഉറങ്ങുമ്പോൾ.

   

തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്.. കുട്ടിക്ക് ഉറങ്ങാൻ കഴിയുന്നില്ല.. ചിലപ്പോഴൊക്കെ ഇരുന്ന് ഉറങ്ങുന്നു.. അതുപോലെതന്നെ വായ തുറന്നുവെച്ച് ഇരിക്കുന്നു.. അതുപോലെ കുട്ടിയുടെ മുഖം നോക്കി കഴിഞ്ഞാൽ പല്ലുകൾ ഒക്കെ വെളിയിലോട്ട് ഉന്തി വരുന്നതുപോലെ അപ്പോൾ ഇത്രയും കാര്യങ്ങളാണ് ആ കുട്ടിയുടെ അമ്മ എന്നോട് വന്ന് പറഞ്ഞത്.. അപ്പോൾ ഇതിനായിട്ട് എന്താണ് ചെയ്യേണ്ടത് ഡോക്ടർ കുട്ടിക്ക് ഇങ്ങനെ ഉറങ്ങാൻ കഴിയുന്നില്ല.

വല്ലാത്ത ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്..അതുകൊണ്ടുതന്നെ ഈ ഒരു പ്രശ്നം മാറ്റാൻ എന്താണ് ചെയ്യേണ്ടത്.. അപ്പോൾ ഈ ഒരു ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത്.. എന്തൊക്കെയാണ് പ്രധാനപ്പെട്ട ഇതിൻറെ ലക്ഷണങ്ങൾ എന്ന് ചോദിച്ചാൽ വായ തുറന്നുവെച്ച് ഉറങ്ങുക അതുപോലെതന്നെ വല്ലാത്ത കൂർക്കം വലി ഉണ്ടാവുക.. ഉറക്കം ശരിയായി ലഭിക്കാതെ തിരിഞ്ഞും.

മറിഞ്ഞും കിടക്കുക അതുപോലെതന്നെ ഇരുന്നു ഉറങ്ങുക ഇതെല്ലാം എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ ഒരു കാരണം മൂക്കടപ്പ് തന്നെയാണ്.. ശ്വാസ തടസ്സം അനുഭവപ്പെടുന്നതുകൊണ്ടാണ്.. അപ്പോൾ എവിടെയാണ് ശ്വാസതടസം അനുഭവപ്പെടുന്നത് അതായത് മൂക്കിൽ ഒരു ദശ ഉണ്ട്.. ഇതെല്ലാം കുട്ടികളിലും ഉണ്ട് അതായത് ഇവർ ജനിക്കുമ്പോൾ തന്നെ ഉണ്ട്.. ചില കുട്ടികളിൽ ജലദോഷം മൂക്കടപ്പ് തുടങ്ങിയ വൈറൽ ഇൻഫെക്ഷൻസ് ഇടയ്ക്ക് വരുമ്പോൾ ഈ മൂക്കിൻറെ പുറകിലെ ദശ വലുതാവുകയും അവിടെ തുടർന്ന് ഒരു ബ്ലോക്ക് ആയി മാറുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/SIC5MeIp9r4

Leave a Reply

Your email address will not be published. Required fields are marked *