March 4, 2024

പ്രമേഹരോഗികൾ തുടർച്ചയായി മരുന്നുകൾ കഴിക്കുന്നത് അവരെ മറ്റു പല അസുഖങ്ങളിലേക്ക് കൊണ്ട് എത്തിക്കുമോ?? വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഗുരുതരമായ അസുഖങ്ങളുള്ള ആളുകൾ പലപ്പോഴും മരുന്നുകൾ എടുക്കാൻ വിമുഖത കാണിക്കുകയും അതുപോലെ അസുഖം കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നത് കാണാറുണ്ട്.. നമ്മൾ മരുന്നുകളെ ആണോ അതോ അസുഖത്തെ ആണോ ഭയപ്പെടേണ്ടത്.. പലപ്പോഴും പല ആളുകളും പറയുന്നത് കേൾക്കാറുണ്ട് ഡയബറ്റീഷനും മരുന്നുകൾ കഴിക്കുന്നത്.

   

കൊണ്ട് പലവിധ പാർശ്വഫലങ്ങളും കൂടുതലായിട്ട് പറയുകയും അത് കിഡ്നിയെ ബാധിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് മരുന്നുകൾ കഴിക്കുന്നത് അത്ര നല്ലതല്ല.. അസുഖം കൂടുതലായാലും കുഴപ്പമില്ല പക്ഷേ മരുന്നുകളാണ് കുഴപ്പക്കാർ എന്നുള്ള രീതിയിൽ ആളുകൾ പറയുന്നത് കേൾക്കാറുണ്ട്.. ചിലപ്പോൾ പ്രമേഹരോഗികൾ പ്രത്യേകമായി അടുത്തുവന്നിട്ട് ഒരു ടാബ്ലറ്റ് കഴിക്കുന്നുണ്ടാവും.. അവരുടെ ഫാസ്റ്റിംഗ് ഷുഗർ 200 ആയിരിക്കാം..

അതുപോലെ ഭക്ഷണത്തിനു ശേഷമുള്ള ഷുഗർ 300 നു മുകളിലൊക്കെ ആയിരിക്കാം.. അവർ എൻറെ സ്ഥിരമായ ഷുഗർ ഇതാണ് എന്ന് പറയുക അതുപോലെ ഇതിന് ഞാൻ ടാബ്ലറ്റ് കഴിക്കുന്നുണ്ട് എന്നുള്ളത് വലിയ അഭിമാനത്തോടുകൂടി പറയുന്നത് കേൾക്കാറുണ്ട്.. പക്ഷേ അതിൻറെ ഒരു സത്യാവസ്ഥ എന്താണെന്ന് ചോദിച്ചാൽ ഒരു നിയന്ത്രണത്തിലേക്ക് അസുഖത്തെ എത്തിക്കാതെ ഇരിക്കുകയാണ് അവർ ചെയ്യുന്നത്.. ഒരു ടാബ്ലറ്റ് കൂടി കഴിക്കണം.

എന്ന് അല്ലെങ്കിൽ മരുന്നുകൾ അധികമായി വരുമെന്ന് പറയുന്ന സമയത്ത് അവർക്ക് മരുന്നുകളോട് പ്രത്യേകിച്ച് ഭയമായിരിക്കും കാണാറുള്ളത്.. അപ്പോൾ ഇത്തരം അസുഖങ്ങൾ മറ്റുപല അസുഖങ്ങളിലേക്ക് നമ്മളെ നയിക്കുകയാണ് ചെയ്യുന്നത്.. പ്രത്യേകിച്ചും പ്രമേഹ രോഗികൾ ഒക്കെ ആണെങ്കിൽ ഹൃദയാഘാതം അല്ലെങ്കിൽ ഡയബറ്റിക് നെഫ്രോപതി.. അതുപോലെ ക്ഷയരോഗം ന്യൂമോണിയ തുടങ്ങിയ അസുഖങ്ങളെല്ലാം ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/CWTi-bfwdVo

Leave a Reply

Your email address will not be published. Required fields are marked *