ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വെരിക്കോസ് വെയിൻ എന്നുള്ള ഒരു കണ്ടീഷനെ കുറിച്ചാണ്.. ഇന്ന് ആളുകളിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ.. ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ ഈ വെരിക്കോസ് വെയിൻ വരുന്നതിനു പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും വരാതിരിക്കാനായിട്ട് അല്ലെങ്കിൽ.
വന്നുകഴിഞ്ഞാൽ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കാം അതായത് എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാം ഒഴിവാക്കാൻ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ശുദ്ധ രക്തം പോകുന്നുണ്ട്.. അതുപോലെതന്നെ ഈ രക്തം ശരീരത്തിന്റെ പല ഭാഗങ്ങളിൽ എത്തുന്നത് നമ്മുടെ ധമനികൾ വഴിയാണ്..
അതുപോലെതന്നെ രക്തം ശുദ്ധീകരിക്കാനായിട്ട് ശരീരത്തിന്റെ പല ഭാഗത്തുനിന്നും അശുദ്ധ രക്തങ്ങൾ ഹൃദയത്തിലേക്ക് എത്തുന്നത് നമ്മുടെ സിരകൾ വഴിയാണ്.. ഇത്തരത്തിൽ ഹൃദയത്തിലേക്ക് പോകുന്ന രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അത് അവിടെത്തന്നെ കട്ടയായി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടാവുന്നു.. അതുകൊണ്ടാണ് കാലുകളിൽ ഞരമ്പുകൾ തടിച്ച വീർത്ത് വരുന്ന ഒരു അവസ്ഥ ഉണ്ടാവുന്നത്.. മാത്രമല്ല.
ഇത് കുറച്ചു കഴിയുമ്പോൾ ഈ ഞരമ്പുകളുടെ നിറം കറുപ്പ് നിറങ്ങളായി മാറും.. മാത്രമല്ല ഈ ഞരമ്പുകൾ ഉള്ള കാലിന്റെ മുഴുവൻ ഭാഗവും നിറവ്യത്യാസം ഉണ്ടാകും. അതായത് കറുപ്പ് നിറമായി മാറും.. ഇതിൻറെ കൂടെ അതികഠിനമായ വേദനയും ഉണ്ടാകാറുണ്ട്.. മാത്രമല്ല ഇത്തരത്തിൽ കാലുകളുടെ ഭാഗങ്ങളിൽ വ്രണങ്ങളും രൂപപ്പെടും ഇത് ഉണങ്ങാത്ത ഒരു അവസ്ഥ വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….