ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹം ഒരിക്കൽ വന്നാൽ മാറുമോ ഇത് പലരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്.. ഈ ഒരു പ്രശ്നം ഒരിക്കലും മാറില്ല എന്നുള്ളതാണ് പൊതു ധാരണ.. എന്നാൽ നമ്മുടെ ഇന്നത്തെ ശാസ്ത്രം പറയുന്നത് പലർക്കും പ്രമേഹം എന്നുള്ള രോഗം മാറ്റുവാൻ സാധിക്കും എന്നുള്ളതാണ്.. പ്രമേഹം വരുവാൻ ഏറ്റവും സാധ്യത ഉള്ളത് നമ്മൾ കുട്ടികൾക്കാണ്..
തീവ്രമായി പ്രമേഹ സാധ്യതയുള്ള പത്തിൽ എട്ടുപേരും ഈ രോഗം വരാതെ ഇരിക്കും.. ഇനി ഈ രോഗം വന്നാൽ തന്നെ ആരംഭഘട്ടത്തിൽ ഈ അസുഖം മരുന്നുകൾ ഇല്ലാതെ തന്നെ ഷുഗറിനെ നല്ലപോലെ നിയന്ത്രിച്ചു കൊണ്ടുവരാൻ നമുക്ക് സാധിക്കുന്നതാണ്.. 2019ൽ ഞാൻ എഴുതി മനോരമ പ്രസിദ്ധീകരിച്ച ഒരു പുസ്തകം ഉണ്ട് പ്രമേഹം മാറാൻ നല്ല ഭക്ഷണം.. ഈ ഒരു ബുക്കിലെ പ്രമേഹം മാറാൻ സഹായിക്കുന്ന നല്ല ഭക്ഷണങ്ങൾ ഏതൊക്കെയാണ്.
എന്നും ഇതു മാറ്റാൻ എന്തൊക്കെ ചെയ്യേണ്ടതെന്നും വിശദീകരിച്ചിട്ടുണ്ട് എന്നും വളരെ വിശദമായി പറഞ്ഞിട്ടുണ്ട്.. അതുകൊണ്ടുതന്നെ പറയാൻ പോകുന്നത് അതിനെക്കുറിച്ച് തന്നെയാണ്.. നല്ല ഭക്ഷണങ്ങൾ എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ രണ്ട് കാര്യങ്ങൾ മാത്രമേ ഉള്ളൂ.. ഒന്നാമത് ആവശ്യമുള്ള ഊർജ്ജം മാത്രമേ കഴിക്കാറുള്ളൂ രണ്ടാമതായിട്ട് ആവശ്യമുള്ള മധുരം മാത്രമേ കഴിക്കാറുള്ളൂ ഇതാണ് നല്ല ഭക്ഷണം.. അതിന് കാരണം ഉണ്ട്..
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഊർജ്ജം ആണ് നമുക്ക് എത്ര ഭാരം ഉണ്ട് എന്നും എത്ര കൊഴുപ്പ് ഉണ്ട് എന്നും തീരുമാനിക്കുന്നത്.. അതെങ്ങനെയാണ് നമ്മൾ എല്ലാവർക്കും രക്തത്തിൽ ഗ്ലൂക്കോസ് ആവശ്യമുണ്ട് അതാണ് നമ്മുടെ ഇന്ധനം. എല്ലാ കോശങ്ങൾക്കും പ്രവർത്തിക്കാൻ പഞ്ചസാര വേണം.. അതുകൊണ്ടുതന്നെ ഇവ നമുക്ക് ലഭിക്കുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്നാണ്.. അപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം ഉള്ളിൽ പോയി ദഹിച്ച ഈ പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്തു കഴിയുമ്പോൾ പഞ്ചസാരയും നിയന്ത്രിക്കുന്ന പോലീസുകാരൻ വരും അത് ആരാണ് അതാണ് ഇൻസുലിൻ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtube.com/watch?v=1wqPAxmSTgU