ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ വളരെ സർവ്വസാധാരണമായിട്ട് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സന്ധിവേദനകൾ എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് സന്ധ്യ വേദനകൾ പലതരത്തിൽ ഉണ്ട് എന്നുള്ളത്. അതായത് റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന് വിളിക്കുന്ന ആമവാതവും ജോയിന്റുകളുടെ ഇൻഫ്ളമേഷൻ കൊണ്ട് ഉണ്ടാകുന്ന സന്ധിവാതവും.
അതുപോലെതന്നെ ഗൗട്ടി ആർത്രൈറ്റിസ് എന്ന് വിളിക്കുന്ന യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിച്ചത് കൊണ്ട് ഉണ്ടാവുന്ന സന്ധി യെ ബാധിക്കുന്ന പ്രശ്നങ്ങളും ഇത്തരത്തിൽ പലതരത്തിൽ പെട്ട സന്ധിവാത പ്രശ്നങ്ങൾ നമ്മുടെ ഇടയിൽ ധാരാളമുണ്ട്.. ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് സന്ധികൾക്ക്.
ഉണ്ടാകുന്ന തേയ്മാനം കൊണ്ട് ഉണ്ടാകുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന രോഗത്തെക്കുറിച്ചും ഇവയെ നമുക്ക് എങ്ങനെ മറികടക്കാൻ സാധിക്കും അതുപോലെ തന്നെ ഇവ വരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്നത്..
അതായത് ഇത് കൂടുതലും കാണുന്നത് അത്‌ലറ്റിക്സിന്റെ ഇടയിലാണ് അതായത് നമ്മുടെ സന്ധികൾ കൂടുതൽ ഉപയോഗിക്കുന്ന ആളുകൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ വളരെ സർവസാധാരണമായി കണ്ടുവരാറുണ്ട്.. അതുപോലെതന്നെ വളരെ വലിയ പ്രശ്നമാണ് അമിതമായി വണ്ണം ഉണ്ടാകുക എന്നുള്ളത്..
അമിതവണ്ണം ഇന്ന് വളരെ സർവസാധാരണമായി കാണുന്നതുകൊണ്ടുതന്നെ ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ അളവും വളരെയധികം വർദ്ധിച്ചു വരികയാണ്. ഈ സന്ധിവാതങ്ങളും അതുപോലെതന്നെ ആമവാതകളും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്താണ് എന്ന് ചോദിച്ചാൽ അതായത് ആമവാതം എന്ന് പറയുന്ന രോഗം ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….