November 30, 2023

ഒലിവ് ഓയിൽ നമ്മുടെ പാചകത്തിൽ നിത്യേന ഉപയോഗപ്പെടുത്തിയാൽ ശരീരത്തിന് ലഭിക്കുന്ന ബെനിഫിറ്റുകളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമുക്ക് ആർക്കും അധികം പരിചയമില്ലാത്ത ഒരു ഓയിലിനെ കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്. അതാണ് ഒലിവ് ഓയിൽ.. പലരും ഇതിന്റെ പേര് കേട്ടിട്ടുണ്ടാവും പക്ഷേ പരിചയമില്ല എന്ന് ഉദ്ദേശിച്ചത് നമ്മൾ പാചകത്തിൽ ഇവ കൂടുതലും ഉപയോഗിക്കാറില്ല അതുകൊണ്ടാണ്.. എന്നാൽ ഒരുപാട് ഹെൽത്ത് പരമായി ബെനിഫിറ്റുകൾ ഉള്ള ഒന്നാണ് ഈ ഒലിവോയിൽ..

   

റഗുലറായി നമ്മുടെ പാചകത്തിനു വേണ്ടി ഒലിവ് ഓയിൽ ഉപയോഗിക്കേണ്ട ആവശ്യമില്ല.. അതിൽ തന്നെ ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളത് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലാണ്.. ഈ ഓയിൽ വളരെ കോസ്ലി ആണ്.. അതുകൊണ്ടുതന്നെ അതിൻറെ വളരെ മിനിമലായിട്ടുള്ള യൂസേജ് മതി നമുക്ക് അതിൻറെ നല്ല ബെനിഫിറ്റുകൾ ശരീരത്തിൽ ലഭിക്കാൻ ആയിട്ട്.. നമ്മളെല്ലാവരും പാചകത്തിനായിട്ട് കൂടുതലും ഉപയോഗിക്കുന്നത് കോക്കനട്ട് ഓയിൽ തന്നെയാണ്.

അതായത് വെളിച്ചെണ്ണ.. വെളിച്ചെണ്ണ തീർച്ചയായും നല്ലത് തന്നെയാണ്.. പക്ഷേ അതിൽ സാച്ചുറേറ്റഡ് ഫാറ്റ് കണ്ടന്റ് വളരെ കൂടുതലായതുകൊണ്ട് തന്നെ അത് കൂടുതലായി പാചകത്തിൽ ഉപയോഗിക്കുമ്പോൾ അതിൻറെ കറക്റ്റ് ആയിട്ടുള്ള ഒരു എനർജി യൂട്ടിലൈസേഷൻ ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ചിലപ്പോൾ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്.. എന്നുവച്ച് കോക്കനട്ട് ഓയിൽ മോശമാണ് എന്നുള്ളതല്ല ഇവിടെ സൂചിപ്പിക്കുന്നത്..

എന്നാൽ ഇവിടെ പറയുന്നത് നിങ്ങൾക്ക് ഇതിൻറെ കൂടെ തന്നെ ഒലിവോയിൽ കൂടി പാചകത്തിൽ ഉപയോഗിക്കാൻ സാധിക്കും എങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനേ ഒന്നുകൂടി വർധിപ്പിക്കുകയാണ് ചെയ്യുന്നത്.. ഈ സാച്ചുറേറ്റഡ് എന്ന് പറയുന്ന കണ്ടന്റ് ശരീരത്തിൽ ഒരിക്കലും നല്ലതല്ല.. പക്ഷേ വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഈ വസ്തു നമ്മുടെ ഹൃദയത്തിനു പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *