ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ ഈയിടെ കണ്ടിട്ടുണ്ടാവും ചെറുപ്പക്കാരായ ആളുകളുടെ ഇടയിൽ ഹൃദയസംബന്ധമായ അസുഖങ്ങളും ജീവിതശൈലി രോഗങ്ങളായ പൊണ്ണത്തടി അതുപോലെ തന്നെ പ്രമേഹം തുടങ്ങിയ രോഗങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്നത്.. പണ്ടുകാലങ്ങളിൽ ഒക്കെ മുതിർന്ന ആളുകളിൽ ഒക്കെയാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുനിന്നത്.
പക്ഷേ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ തന്നെയാണ്.. ഇതല്ലാതെ മറ്റൊരു കാരണം കൂടിയുണ്ട് അതായത് മുൻപ് കാലങ്ങളിൽ നമ്മൾ ഇന്ത്യക്കാർ പ്രത്യേകിച്ച് ഏഷ്യയിലുള്ള എല്ലാവരും ഒരു കൃഷി ആയി ബന്ധപ്പെട്ട വർക്കുകൾ ആണ് അവർക്കുണ്ടായിരുന്നത്.. അതായത് ശരീരത്തിന് കൂടുതൽ അനക്കമുള്ള ജോലികൾ വളരെയധികം കൂടുതലായിരുന്നു..
അതിനു പറ്റുന്ന രീതിയിലുള്ള ഭക്ഷണരീതികളാണ് നമ്മൾ ഉപയോഗിച്ചിരുന്നതും.. എന്നാൽ ഇന്ന് അങ്ങനെയല്ല നമ്മുടെ കാലം ഒരുപാട് മാറി അതുകൊണ്ട് തന്നെ കഠിനമായ ജോലികൾ ഒന്നും ആരും ചെയ്യാതെയായി.. കൂടുതൽ പേരും എസി റൂമിൽ ഇരുന്നു വർക്ക് ചെയ്യുന്ന ജോലികളാണ് ചെയ്യുന്നത്.. എന്നാൽ ജോലികൾ ഒരുപാട് മാറിയിട്ടും നമ്മുടെ ഭക്ഷണ രീതികൾ മാറിയില്ല.. ഇങ്ങനെ ജോലി ചെയ്യുന്നത് കുറവും ശരീരത്തിൽ ഒരു അധ്വാനവും.
ഇല്ലാത്തതുകൊണ്ടാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഒരു കൊഴുപ്പായി ശരീരത്തിൽ ഡെപ്പോസിറ്റ് ആവാൻ തുടങ്ങിയത്.. അപ്പോൾ ഒരുപാട് ജീവിതശൈലി രോഗങ്ങൾ ഇതിൻറെ ഭാഗമായിട്ട് വരുന്നുണ്ട് ഇതിനെക്കുറിച്ച് ഒക്കെ അനാലിസിസ് ചെയ്തപ്പോൾ മനസ്സിലായത് ഈ അസുഖങ്ങളെല്ലാം വരാനുള്ള ഒരു മൂല കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണരീതിയും അതുപോലെ തെറ്റായ ജീവിതശൈലിയും തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….