ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ടുവേദനയെ കുറിച്ചാണ്.. എത്രതരം മുട്ടുവേദനകൾ ഉണ്ട് എന്നും അതുപോലെ എല്ലാ മുട്ടുവേദനകളും ഒന്നാണോ.. മുട്ടുവേദന വന്നു കഴിഞ്ഞാൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് കൂടുതലായും ശ്രദ്ധിക്കേണ്ടത്.. അതുപോലെ മുട്ടുവേദനയുടെ കോംബ്ലിക്കേഷൻസ് കൂടാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയവയെ കുറിച്ച് മനസ്സിലാക്കാം..
മുട്ടുവേദനയ്ക്ക് വേണ്ടി നമ്മൾ എപ്പോഴാണ് ഒരു സർജറി അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്യേണ്ടി വരിക എന്നീ കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാം.. മുട്ടുവേദന പൊതുവേ പലതരത്തിൽ ഉണ്ട്.. അതായത് മുട്ടുവേദന പൊതുവേ വരുന്നത് പ്രായം കൂടിയ ആളുകളിലാണ്.. പണ്ടുകാലങ്ങളിൽ ഒക്കെ ഈ പറഞ്ഞത് വളരെ ശരിയായിരുന്നു കാരണം പ്രായമായ അപ്പൂപ്പൻ അല്ലെങ്കിൽ അമ്മൂമ്മമാർക്കൊക്കെ ആയിരുന്നു ഒരു പ്രശ്നം കണ്ടുവന്നിരുന്നത്.
എന്നാൽ ഇന്നത്തെ കാലം അങ്ങനെയല്ല ഇന്ന് 10 മുതൽ 20 വയസ്സുവരെയുള്ള അതായത് ചെറുപ്പക്കാരായ ആളുകളിൽ പോലും ഈ ഒരു പ്രശ്നം വളരെയധികം കണ്ടുവരുന്നു.. ഇങ്ങനെ ഉണ്ടാവുന്ന മുട്ടുവേദനയ്ക്ക് നമ്മൾ പൊതുവേ പറയുന്ന പേര് ഇൻഫ്ളമേറ്ററി ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നാണ്.. മലയാളത്തിൽ പറയുകയാണെങ്കിൽ ആമവാതം പോലുള്ള പ്രശ്നങ്ങൾ കാരണമാണ് ചെറിയ പ്രായത്തിലുള്ള ആളുകളിൽ പോലും ഈ പറയുന്ന ആർത്രൈറ്റിസ് കണ്ടുവരുന്നത്..
രണ്ടാമത്തെ ഒരു പ്രധാന കാരണമായി പറയുന്നത് പ്രായം കൂടുന്നത് കൊണ്ടുള്ള മുട്ടുവേദനയാണ് അതായത് 50 വയസ്സിനു ശേഷം ഉണ്ടാകുന്ന വേദന.. അതുപോലെതന്നെ മറ്റൊരു കാരണം എന്നു പറയുന്നത് ചെറിയ പ്രായത്തിൽ എന്തെങ്കിലും അപകടം പറ്റിക്കഴിഞ്ഞാൽ അതായത് നമ്മുടെ മുട്ടിന്റെ ഉള്ളിലെ വാഷർ എന്നൊക്കെ പറയുന്ന മെനിസ്കസ് പോലുള്ള സാധനങ്ങൾക്ക് എന്തെങ്കിലും കീറലുകൾ സംഭവിച്ചാൽ നമ്മളൊക്കെ വേണ്ട ട്രീറ്റ്മെൻറ് ആ സമയത്ത് എടുക്കാതിരുന്നാലും ചെറുപ്പത്തിൽ തന്നെ മുട്ടുകൾക്ക് തേയ്മാനം വരുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/StybJM9Zf8E