ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പ്രായ വ്യത്യാസം ഇല്ലാതെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വായ്പുണ്ണ് എന്ന് പറയുന്നത് ഇതിന് മൗത്ത് അൾസർ എന്നും പറയുന്നു..അപ്പോൾ ഇന്ന് നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് മൗത്ത് അൾസർ ഉണ്ടാകുന്നത് എന്നും ഇതെങ്ങനെ പരിഹരിക്കാൻ കഴിയും എന്നും നമുക്ക് നോക്കാം.. പൊതുവേ നമ്മുടെ വായയുടെ ഉള്ളിൽ ഉണ്ടാകുന്ന ചെറിയ വ്രണങ്ങളെയാണ് മൗത്ത് അൾസർ എന്ന് പറയുന്നത്..
നമുക്ക് ആദ്യം തന്നെ ഇതെങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.. നമ്മുടെ വായയുടെ ഉൾവശത്തെ പ്രൊട്ടക്ട് ചെയ്യാനായിട്ട് മ്യൂക്കസ് മെമ്പറയിൻ ഉണ്ട്.. ഇതിൽ കട്ടി കുറയുകയും ഇതിൻറെ ഭാഗമായിട്ട് ചില പ്രതിരോധ കോശങ്ങൾ അവിടേക്ക് അടിഞ്ഞുകൂടുകയും ഇതിൻറെ ഭാഗമായിട്ട് ആ ഭാഗങ്ങളിൽ എല്ലാം ചെറിയ മുറിവുകൾ ഉണ്ടാകുകയും ചെയ്യുന്നു ഇതാണ് മൗത്ത് അൾസർ ആയിട്ട് വരുന്നത്.. പ്രധാനമായിട്ടും ചുവന്ന നിറത്തിലും.
അല്ലെങ്കിലും മഞ്ഞ നിറത്തിലും ആയിട്ടാണ് ഇത് വരുന്നത്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ആളുകളിൽ വളരെ കോമൺ ആയിട്ട് ഈ ഒരു പ്രശ്നം വരുന്നത് എന്നുള്ളത് നമുക്ക് നോക്കാം.. നമ്മൾ പറയുമ്പോൾ അത് ചെറിയ ഒരു ഇൻഫെക്ഷൻ അല്ലെങ്കിൽ വ്രണങ്ങൾ മാത്രമാണെങ്കിലും നമ്മുടെ ഉള്ളിലുള്ള പല രോഗങ്ങളെയും ചൂണ്ടിക്കാണിക്കുന്ന ഒരു ലക്ഷണം തന്നെയാണ് വായ്പുണ്ണ്.. നമ്മുടെ വയറിൻറെ ഉള്ളിൽ ഉണ്ടാകുന്ന ചെറിയ ഗ്യാസ്ട്രിക്.
അൾസറുകൾ അതുപോലെ സീലിയാക്ക് ഡിസീസസ് പോലെയുള്ള കണ്ടീഷൻ.. അതുപോലെതന്നെ ഐബിഎസ് പോലുള്ള രോഗങ്ങൾ.. അതായത് എന്തെങ്കിലും കാര്യങ്ങൾക്കായിട്ട് ഉദാഹരണമായിട്ട് ചിലപ്പോൾ എക്സാമിന് ആയിട്ട് ഇറങ്ങാൻ നിൽക്കുമ്പോൾ ബാത്റൂമിൽ പോകണം എന്നുള്ള ഒരു തോന്നൽ ഉണ്ടാവുക ഇതാണ് ഐബിഎസ് അപ്പോൾ ഇത്തരക്കാരിൽ ആണ് ഈ വായ്പുണ്ണ് കൂടുതലായി കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….