ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് തലവേദന എന്ന് പറയുന്നത്.. തലവേദന വരാത്ത ഒരാൾ പോലും ഉണ്ടാവില്ല എന്നുള്ളതാണ് വാസ്തവം.. എന്നാൽ തലവേദന എന്നു പറയുന്നത് ഒരിക്കലും ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണം മാത്രമാണ്.. നമ്മുടെ ശരീരത്തിന് എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അത് ചിലപ്പോൾ തലവേദനയായി കാണിക്കാറുണ്ട്..
അതല്ലെങ്കിൽ നമ്മുടെ മനസ്സിന് വല്ലാത്ത ടെൻഷൻ അല്ലെങ്കിൽ വല്ല ഇമോഷണൽ ഡിസ്റ്റർബൻസ് ഒക്കെ ഉണ്ടാവുമ്പോൾ തലവേദന ആയിട്ട് അത് വരാറുണ്ട്.. അതുപോലെ ചില ആളുകളിൽ ചില തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് ഇത്തരത്തിൽ തലവേദന വരാറുണ്ട്.. അതുപോലെതന്നെ ചില രീതിയിലുള്ള തലവേദനകൾ ഉണ്ടാകുമ്പോൾ അത് ഒരിക്കലും ശ്രദ്ധിക്കാതെ പോകരുത്.. അത് നമ്മുടെ ശരീരം ഒരു അപകട സൂചനയായി നമുക്ക് കാണിച്ചുതരുന്നതാണ്..
അതായത് തലക്കുള്ള കോശങ്ങൾക്ക് അല്ലെങ്കിൽ അവിടെയുള്ള ഏതെങ്കിലും ഭാഗങ്ങളിൽ ഇൻഫെക്ഷൻ പോലുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ വേദന ഉണ്ടാവുന്നത്.. ഇതു മാത്രമല്ല ഇതിൻറെ ഭാഗമായിട്ടുള്ള അവയവങ്ങളായ കണ്ണ് മൂക്ക് ചെവി തുടങ്ങിയ ഭാഗങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടായാൽ തലവേദന രൂപത്തിൽ തരാറുണ്ട്.. ചിലർക്ക് ചിലപ്പോൾ ചില തലവേദനകൾ ഒരുപാട് കാലങ്ങളായിട്ട്.
ഉള്ളത് ആവാം.. അതായത് ഇത്തരക്കാർക്ക് ചെറുപ്പം മുതലേ വരാം ചിലപ്പോൾ ദിവസവും ഉണ്ടാവാം അതല്ലെങ്കിൽ മാസങ്ങൾ വരാം.. ഇങ്ങനെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തലവേദനകൾ വരാറുണ്ട് ഇതിൽ വരുന്ന ഒന്നാണ് മൈഗ്രൈൻ എന്ന് പറയുന്നത്.. ഇത് ഒരുപാട് ആളുകളിൽ ഇന്ന് കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….