ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹൃദ്രോഗവും വ്യായാമവും എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് മുൻപേ സൂചിപ്പിച്ചിരുന്നു.. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി വ്യായാമത്തിന്റെ ആധിക്യം മൂലം ഹൃദ്രോഗ സാധ്യതകൾ വർദ്ധിക്കുമോ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.. ഹൃദയാരോഗ്യ പരിപാലനത്തിനായി നമുക്ക് വ്യായാമം അത്യാവശ്യമാണ്.
എന്നാൽ ഇതിൻറെ തോത് അല്ലെങ്കിൽ കണക്കുകൾ തെറ്റുമ്പോൾ ഇതിൻറെ അധികമായ വ്യായാമങ്ങൾ പലപ്പോഴും രോഗികളിൽ ഹൃദ്രോഗം സൃഷ്ടിക്കാനും കാരണമായി മാറുന്നു.. പ്രത്യേകിച്ചും ചെറുപ്പക്കാരിൽ ആണ് ഇത് കൂടുന്നത് അവർ അവരുടെ ഹൃദയത്തിൻറെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണ് എന്നിരുന്നാലും പെട്ടെന്ന് ഒരു വ്യായാമ പ്രക്രിയയിലേക്ക് കടക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് ജിമ്മിലൊക്കെ പോയി വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങുകയാണ് എങ്കിൽ അതിനു മുന്നോടിയായി ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരത്തിൽ ഹൃദയവുമായി ബന്ധപ്പെട്ട് വരുന്ന പല അപകടങ്ങളും നമുക്ക് മുൻപേ തന്നെ ഒഴിവാക്കാൻ സാധിക്കും.. ആദ്യം തന്നെ ഇപ്പോൾ നമ്മുടെ രക്തസമ്മർദ്ദം എത്രയാണ് അല്ലെങ്കിൽ കൊളസ്ട്രോൾ ലെവൽ എല്ലാം ശരിയാണോ എന്നുള്ളത് പരിശോധിക്കുന്നത് അതായത് ഒരു വ്യായാമ പ്രക്രിയയിലേക്ക്.
കടക്കുന്നതിനു മുമ്പ് ഇത്തരം ടെസ്റ്റുകളെല്ലാം ചെയ്ത് അത് നോർമൽ ആണോ എന്ന് നോക്കുന്നത് വളരെ ഗുണകരമായിരിക്കും.. അതുപോലെതന്നെ ഓരോ വ്യക്തിക്കും ചെയ്യാൻ കഴിയുന്ന വ്യായാമങ്ങൾക്ക് ഓരോ കണക്കുകൾ ഉണ്ട്.. അതായത് ദൈനംദിന പ്രവർത്തികൾ ചെയ്യുമ്പോൾ പോലും പ്രശ്നങ്ങളുള്ള ആളുകൾ ഒരിക്കലും ഇത്തരത്തിലുള്ള വ്യായാമങ്ങളിലേക്ക് പെട്ടെന്ന് കടക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….