November 30, 2023

ആളുകളിൽ കണ്ടുവരുന്ന പാനിക്ക് അറ്റാക്കും ഹാർട്ടറ്റാക്കും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരു ഗ്രൂപ്പ് ഓഫ് ഫ്രണ്ട്സ് എല്ലാവരും ഒരുമിച്ച് പുറത്ത് ഭക്ഷണം കഴിക്കാൻ പോയി.. എല്ലാവരും വളരെ ഹാപ്പിയാണ് പരസ്പരം അവരുടെ കഥകളെല്ലാം പറയുന്നു സംസാരിക്കുന്നു ചിരിക്കുന്നു എന്നാൽ പെട്ടെന്ന് അവരുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടിക്ക് പെട്ടെന്ന് തന്നെ അവളുടെ ഹാർട്ട് ബീറ്റ് വളരെയധികം കൂടാൻ തുടങ്ങി.. ആള് വല്ലാതെ കുറയ്ക്കാൻ തുടങ്ങി..

   

ശരീരം വല്ലാതെ വിയർക്കാൻ തുടങ്ങി പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ ശ്വാസം എടുക്കാൻ കഴിയാതെയായി..ആ കുട്ടിക്കും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല അതുപോലെ കൂടെയുള്ളവർക്കും.. പിന്നീട് പതിയെ ശരീരം മുഴുവൻ വേദന അനുഭവപ്പെടാൻ തുടങ്ങി.. അതുപോലെ ചെസ്റ്റില് വളരെയധികം വേദന അനുഭവപ്പെടാൻ തുടങ്ങി.. അപ്പോൾ ഹാർട്ടറ്റാക്ക് ആയി ബന്ധപ്പെട്ട എല്ലാ ലക്ഷണങ്ങളും ഈ കുട്ടിയിൽ കാണിക്കാൻ തുടങ്ങി..

അങ്ങനെ കൂട്ടുകാർ എല്ലാവരും കൂടി അവളെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ്.. അങ്ങനെ അവിടെനിന്ന് ഇസിജി മുതൽ എല്ലാ ടെസ്റ്റുകളും ചെയ്തു.. എന്നാൽ ആ കുട്ടിക്ക് ഫിസിക്കൽ ആയിട്ടുള്ള യാതൊരു പ്രശ്നവും ഈ കുട്ടിയിൽ കാണുന്നില്ല. ഈ കുട്ടിക്ക് ഹാർട്ടറ്റാക്ക് സംഭവിച്ചിരിക്കുന്നത് പകരം പാനിക് അറ്റാക്കാണ്.. പാനിക്ക് ആവുക എന്ന് പറയുന്നതും അതുപോലെ ഈ പാനിക് അറ്റാക്ക് എന്ന് പറയുന്നതും രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്..

ഇതുപോലെ തന്നെയാണ് നമ്മുടെ ഇടയിലുള്ള ആർക്കെങ്കിലും ഇത്തരം ലക്ഷണങ്ങൾ കാണുമ്പോൾ നമ്മൾ പൊതുവേ ഹാർട്ടറ്റാക്ക് ആണ് എന്ന് കരുതി ഒരു ഡോക്ടറെ പോയി കാണിക്കാറുണ്ട് എന്നാൽ സകല ടെസ്റ്റുകളും ചെയ്യുമ്പോൾ ഇവർക്ക് ഹാർട്ടിന് പ്രോബ്ലം ഒന്നുമില്ല എന്ന് മനസ്സിലാവും.. പലപ്പോഴും ഇത്തരം ആളുകളിൽ ഒരു 10 മിനിറ്റ് മാത്രമാണ് ഇതിന്റെ ലക്ഷണങ്ങൾ കാണാറുള്ളത്.. പലപ്പോഴും ഇത് ഉണ്ടാകാൻ കാരണങ്ങളൊന്നും ഉണ്ടാവില്ല അതുകൊണ്ട് തന്നെ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു സമയത്തൊക്കെ ആയിരിക്കും ഈ ഒരു പ്രശ്നം സംഭവിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *