November 30, 2023

നിങ്ങളുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ സീസണുകളുടെ ഭാഗമായി ഉണ്ടാകുന്ന പകർച്ചവ്യാധികൾ ഒരു പരിധി വരെ തടയാം,..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ നാട്ടിൽ പൊതുവായി രണ്ടുതരത്തിലുള്ള രോഗങ്ങളാണ് കാണപ്പെടാറുള്ളത് അതിൽ ഒന്നാമത്തേത് ലൈഫ് സ്റ്റൈൽ ഡിസോർഡേഴ്സ് എന്ന് നമ്മൾ വിളിക്കുന്ന ജീവിതശൈലി രോഗങ്ങൾ ആണ്.. മറ്റൊരു കാരണം എന്നു പറയുന്നത് പകർച്ചവ്യാധികളാണ്.. ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ പലപ്പോഴും ചില സീസണുകളുടെ ഭാഗമായിട്ടാണ് നമുക്ക് ഉണ്ടാകുന്നത്.

   

പക്ഷേ ജീവിതശൈലി രോഗങ്ങൾ എന്നു പറയുന്നത് അങ്ങനെയല്ല നമുക്ക് എപ്പോൾ വേണമെങ്കിലും എവിടെവച്ചും ഉണ്ടാകാം.. ഈ പകർച്ചവ്യാധികളെ മാനേജ് ചെയ്യുന്നതിൽ പ്രത്യേകിച്ച് നമ്മുടെ കേരളം പോലുള്ള സംസ്ഥാനം വളരെ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്.. എന്നിട്ടും പലസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ നമ്മളെ ബാധിക്കാറുണ്ട്.. പലപ്പോഴും ഓണം വിഷു എന്നുള്ള ആഘോഷങ്ങൾ.

പോലെ തന്നെ കൊണ്ടാടാറുള്ള ഒന്നാണ് മഴക്കാല രോഗങ്ങൾ എന്ന് പറയുന്നത്.. പൊതുവേ മഴക്കാലം വന്നു കഴിഞ്ഞാൽ എല്ലാവർക്കും അസുഖങ്ങൾ വരാറുണ്ട്.. ഇനി നമ്മൾ തണുപ്പ് കാലത്തിലേക്ക് കടക്കുകയാണ്.. തണുപ്പുകാലമായാൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്ന് പറയുന്നത്.. ഒരുപക്ഷേ പകർച്ചവ്യാധികളിൽ തന്നെ ഏറ്റവും സങ്കീർണ്ണം ആയേക്കാവുന്ന ഒരു അസുഖമാണ്.

ശ്വാസകോശ രോഗങ്ങൾ എന്നു പറയുന്നത്.. അത് ചെറിയ ജലദോഷങ്ങളിൽ നിന്ന് തുടങ്ങി ചിലപ്പോൾ ചുമയായി അത് പിന്നീട് മരണകാരണങ്ങൾ വരെ ആയേക്കാവുന്ന ന്യൂമോണിയ പോലുള്ള പ്രശ്നങ്ങളിലേക്ക് പോലും നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. പലപ്പോഴും ഇത്തരത്തിലുള്ള രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി വേണ്ട ചികിത്സകൾ നൽകുകയാണെങ്കിൽ ഇത് കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോകാതെ നമുക്ക് തടയാനും സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *