ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എല്ലുകൾക്ക് ബലം കുറയുന്ന ഒരു അസുഖത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ… അതായത് ചെറുതായി ഒന്ന് വീഴുമ്പോൾ അല്ലെങ്കിൽ എവിടെയെങ്കിലും കൈകളോ കാലുകളോ ഒന്ന് തട്ടുമ്പോഴേക്കും എല്ലുകൾ പൊട്ടിപ്പോകുന്ന ഒരു അവസ്ഥ.. നമ്മളിൽ ഒരുപാട് പേർക്ക് ഇത്തരം ഒരു ബുദ്ധിമുട്ടുകൾ ഉണ്ടാകും പ്രത്യേകിച്ച് ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് പണ്ടത്തെ ആളുകളെ.
അപേക്ഷിച്ച് പെട്ടെന്ന് എല്ലുകൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.. പണ്ടത്തെ ആളുകളെ എടുത്തു കഴിഞ്ഞാൽ അവരുടെ എല്ലുകൾ എന്നു പറയുന്നത് വളരെയധികം ആരോഗ്യമുള്ളതാണ് അതുകൊണ്ടുതന്നെ പെട്ടെന്ന് തട്ടിയാലും എവിടെയെങ്കിലും മുട്ടിയാലും ഒന്നും എല്ലുകൾക്ക് ഒന്നും സംഭവിക്കില്ല പക്ഷേ ഇന്നത്തെ കാര്യം അങ്ങനെയല്ല.. കൈ എവിടെയെങ്കിലും ഒന്ന് ചെറുതായി മുട്ടിയാൽ പോലും കൈകൾ പെട്ടെന്ന് ഒടിഞ്ഞു പോകാറുണ്ട്..
നമുക്ക് ആദ്യം എല്ലുകളുടെ ഘടനയെ കുറിച്ച് അറിയാം.. എല്ലുകൾ ഉണ്ടാക്കുന്ന കുറച്ചു കോശങ്ങളുണ്ട് നമ്മുടെ ശരീരത്തിൽ.. പൊതുവേ കാൽസ്യം അതുപോലെ ഫോസ്ഫറേറ്റ് തുടങ്ങിയ വൈറ്റമിൻസ് ഒക്കെ ഈ കോശങ്ങളിൽ ഉള്ളതുകൊണ്ടാണ് നമ്മുടെ എല്ലുകൾക്ക് കൂടുതൽ ബലം ലഭിക്കുന്നത്.. അപ്പോൾ യഥാർത്ഥത്തിൽ നമ്മുടെ എല്ലുകൾക്ക് കൂടുതൽ ബലവും ആരോഗ്യമൊക്കെ നൽകുന്നത് ഈ പറയുന്ന മിനറൽസ് തന്നെയാണ്..
അതുമാത്രമല്ല ഈ കോശങ്ങളിലുള്ള മിനറൽസ് ശരീരത്തിന് ആവശ്യമായി വരുമ്പോൾ അവിടെ നിന്നും ശരീരം എടുക്കുകയും മാത്രമല്ല ഇത്തരം മിനറൽസ് ശരീരത്തിൽ അമിതമായ കൂടുമ്പോൾ അവയെല്ലാം ഈ കോശങ്ങളിലേക്ക് എല്ലുകളിലേക്ക് സ്റ്റോർ ചെയ്യപ്പെടുകയും ചെയ്യുന്നു.. ബ്ലഡിലെ കാൽസ്യം ഇല്ലാതാവുമ്പോൾ ഇവിടെ നിന്നാണു എടുക്കുക അതുപോലെതന്നെ ബ്ലഡിലെ കാൽസ്യം അമിതമായി കൂടുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇവിടെയൊക്കെയാണ് അത് സ്റ്റോർ ചെയ്യപ്പെടുകയും ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….