സ്കൂളിൽ പഠിപ്പിക്കുന്ന മാഷിൻറെ അടുത്തുവന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ സാർ ഒന്ന് അവരുടെ മകനെ നോക്കി.. എൻറെ മോൻ നന്നായി പാടും സാർ..അവരെ കണ്ടാൽ തന്നെ അറിയാമായിരുന്നു പാവങ്ങളാണ് എന്നുള്ളത് കാരണം മുഷിഞ്ഞ ഡ്രസ്സും ക്ഷീണിച്ച മുഖവും ആയിരുന്നു.. ഞാനാ കുട്ടിയോട് ചോദിച്ചു മോൻ ഇതിനുമുമ്പ് സംഗീതം പഠിച്ചിട്ടുണ്ടോ.. അത് കേട്ടപ്പോൾ ആ കുട്ടി പറഞ്ഞു എൻറെ അമ്മയിൽ നിന്ന് കുറച്ചൊക്കെ പഠിച്ചിട്ടുണ്ട് സർ..
ഞാൻ പെട്ടെന്ന് അവൻറെ അമ്മയെ നോക്കിയപ്പോൾ എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി.. നിങ്ങളുടെ പേര് എന്താണ് സാർ അവരോട് ചോദിച്ചു.. എൻറെ പേര് ദേവിക എന്നാണ് ഞാൻ പണ്ട് ഗാനമേളകളിൽ ഒക്കെ പാടാൻ പോയിട്ടുണ്ട്.. ഞാൻ സാറിൻറെ കൂടെയും പണ്ട് ഒന്ന് രണ്ട് തവണ പാടിയിട്ടുണ്ട്.. അത്രയും പറഞ്ഞപ്പോൾ അയാൾക്ക് അവരെ ഓർമ്മ വരാൻ തുടങ്ങി.. ഞാൻ വളരെ വൈകിയാണ് സാറ് ഈ സ്കൂളിലെ മാഷാണ്.
എന്നുള്ളത് അറിഞ്ഞത് എന്തായാലും എൻറെ മോന് കുറച്ച് സമയമെങ്കിലും സാർ സംഗീതം പറഞ്ഞു കൊടുക്കാമോ അവർ വളരെ വിനയത്തോടുകൂടി പറഞ്ഞു.. അത് കേട്ടപ്പോൾ ആ സാർ പറഞ്ഞു അതിനെന്താ ഞാൻ പഠിപ്പിക്കാം.. വൈകുന്നേരങ്ങളിൽ എൻറെ വീട്ടിലേക്ക് വന്നോളൂ അപ്പോൾ നമുക്ക് പാട്ട് പഠിക്കാം.. സാർ അവനോട് ചോദിച്ചു എൻറെ വീട് നിനക്ക് അറിയാമോ അത് കേട്ടതും അവൻ ഉത്സാഹത്തോടെ കൂടി പറഞ്ഞു.
എനിക്ക് അറിയാം സാർ.. അവൻറെ ഉത്സാഹം കണ്ടിട്ട് അദ്ദേഹം അവനോട് ചോദിച്ചു മോന്റെ പേര് എന്താണ്.. അവൻ പുഞ്ചിരിയോടുകൂടി പറഞ്ഞു കാശിനാഥൻ.. അപ്പോഴേക്കും സ്കൂളിൽ ബെല്ലടിച്ചു.. സാർ അവരോട് പറഞ്ഞു എനിക്കിപ്പോൾ മറ്റൊരു ക്ലാസ് ഉണ്ട് അതുകൊണ്ട് നമുക്ക് എന്തായാലും വൈകുന്നേരം കാണാം.. അവൻറെ അമ്മ മോൻ പാടും എന്ന് പറഞ്ഞെങ്കിലും ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല കാരണം വളരെ അധികം സംഗീതത്തിൽ സിദ്ധിയും ജ്ഞാനവും ഉള്ള കുട്ടിയാണ് അവൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….