കുടുംബത്തോടെ കല്യാണത്തിന് പോകുമ്പോഴായിരുന്നു അമ്മ മകളോട് അത് പറഞ്ഞത്.. നീ കല്യാണത്തിന് വരണ്ട.. അത് കേട്ടതും അവൾ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു ഞാൻ അമ്മയുടെ മകൾ തന്നെ അല്ലേ.. എന്നോട് മാത്രം എന്താണ് അമ്മയ്ക്ക് ഇത്രയും ദേഷ്യവും വെറുപ്പും ഞാനെന്തു തെറ്റാണ് അമ്മയോട് ചെയ്തത് ശ്രീജ പൊട്ടിത്തെറിച്ചുകൊണ്ട് അവളുടെ മനസ്സിൽ ഇന്നോളം കൂട്ടി വച്ച എല്ലാ സങ്കടങ്ങളും പുറത്ത് എടുത്തു.. അവൾ പൊട്ടിത്തെറിച്ചത്.
കണ്ടിട്ട് അമ്മ അവളോട് പറഞ്ഞു ഞാൻ അതുകൊണ്ടല്ല പറഞ്ഞത് എല്ലാവരും കൂടി കല്യാണത്തിന് പോയാൽ വീട്ടിൽ ആരെങ്കിലും ഒക്കെ വേണ്ടേ? അതാ… അമ്മ അത് പറയുമ്പോഴും അവരുടെ മുഖത്തിൽ യാതൊരു വികാരവും ഭാവം മാറ്റവും ഉണ്ടായിരുന്നില്ല. എന്നാൽ അമ്മ അത് പറയുമ്പോൾ ശ്രീജയുടെ കണ്ണുകൾ പുഴ പോലെ ഒഴുകുകയായിരുന്നു.. ഞാനും ഈ കുടുംബത്തിലെ ഒരു അംഗമല്ലേ ഞാനും അമ്മയുടെ മകൾ തന്നെയല്ലേ എനിക്കും.
ഇതുപോലെ വരാൻ ആഗ്രഹം ഉണ്ടാവില്ലേ.. എവിടേക്ക് പുറത്തു പോകുമ്പോഴും എന്നെ ഒരിക്കലും കൂട്ടാറില്ല എന്തുകൊണ്ടാണ് അമ്മ അങ്ങനെ ചെയ്യുന്നത്.. അവൾ പൊട്ടി കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു.. എന്നാൽ അമ്മ വീണ്ടും മുഖത്ത് ഒരു ഭാവ വ്യത്യാസവുമില്ലാതെ അവളുടെ സങ്കടം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പറഞ്ഞു ഇനിയും കല്യാണങ്ങൾ ധാരാളം വരും അപ്പോൾ നമുക്ക് എന്തായാലും കല്യാണത്തിന് പോകാം അതുകൊണ്ട്.
ഇന്ന് എന്തായാലും നീ ഞങ്ങളുടെ കൂടെ വരണ്ട.. അതും പറഞ്ഞുകൊണ്ട് അമ്മ അകത്തേക്ക് പോയി.. അവൾക്ക് താഴെയുള്ള അനിയത്തിമാർ പുത്തൻ ഉടുപ്പൊക്കെ ഇട്ട് മേക്കപ്പ് ചെയ്ത ഫോട്ടോ എടുക്കുന്നത് കണ്ടപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിയാതെ വന്നു.. തന്നെ കല്യാണത്തിന് വരാൻ പറയും എന്ന് കരുതിയെങ്കിലും ആരും അത് പറഞ്ഞില്ല.. എന്തായാലും അവൾക്ക് ഇപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം ഒരു ശീലമായി മാറിക്കഴിഞ്ഞു കാരണം അവൾ ജനിച്ചപ്പോൾ മുതൽ ഇത് കാണാൻ തുടങ്ങിയതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….