ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഏറ്റവും കൂടുതൽ കൗമാരപ്രായക്കാരായ ആളുകളിലും അതുപോലെ ഒരുപാട് സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നത്തെ കുറിച്ചാണ് സംസാരിക്കുന്നത് അത് മറ്റൊന്നുമല്ല പിസിഒഡി ആണ്.. ഇതിനെ പിസിഒഎസ് എന്നും പറയാറുണ്ട്.. വളരെ വ്യാപകമായിട്ടാണ് സ്ത്രീകളിൽ നിന്ന് ഈ ഒരു പ്രശ്നം കണ്ടുവരുന്നത്.. കൂടുതലും ഇത് കണ്ടുപിടിക്കുന്നത്.
അല്ലെങ്കിൽ ഈ ഒരു രോഗം ഉണ്ടോ എന്നുള്ള ടെസ്റ്റ് ചെയ്യുന്നത് വിവാഹം കഴിഞ്ഞ് രണ്ടുമൂന്നു വർഷം കഴിഞ്ഞിട്ടും കുഞ്ഞുങ്ങളൊന്നും ആവാതെ ഇരിക്കുമ്പോഴാണ്.. ഇങ്ങനെ രണ്ടുമൂന്നു വർഷമായിട്ടും കുഞ്ഞുങ്ങൾ ആകാതെ ഇരിക്കുമ്പോൾ ഒരു നല്ല ഡോക്ടറെ പോയി കാണും മിക്ക ആളുകളും അപ്പോൾ അവിടുന്ന് ചെയ്യുന്ന ടെസ്റ്റുകളിലൂടെ ആയിരിക്കും ഇവർക്ക് പിസിഒഡി അല്ലെങ്കിൽ പിസിഒഎസ് ഉണ്ട് എന്നുള്ളത് ഇവർ അറിയുന്നതുപോലും..
ഇന്ന് ഇരുലോകത്തെ കുറിച്ചുള്ള അവയർനസ് സ്ത്രീകളിൽ വളരെയധികം കൂടുതലുള്ളതുകൊണ്ടുതന്നെ ശരീരത്തിലെ ചില ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ പലരും പോയി ഒരു ഡോക്ടറെ കണ്ട് വേണ്ട ടെസ്റ്റുകൾ ഒക്കെ ചെയ്യാറുണ്ട്.. ലക്ഷണങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചില ആളുകൾക്ക് അവരുടെ ആർത്തവത്തിൽ വരുന്ന വ്യത്യാസങ്ങൾ അതായത് ചിലപ്പോൾ വളരെ ദിവസങ്ങൾ നീണ്ടുനിൽക്കാം.. അതുപോലെ ഒരു മാസത്തിൽ.
തന്നെ രണ്ടുമൂന്നു പ്രാവശ്യം ഒക്കെ ആർത്തവം സംഭവിക്കുക.. അതുപോലെതന്നെ മറ്റു ചില സ്ത്രീകളിൽ കണ്ടിരുന്ന ലക്ഷണം മൂന്നാലു മാസങ്ങൾ ആയിട്ടും ആർത്തവം സംഭവിക്കാതിരിക്കുക.. ഇതുപോലുള്ള ലക്ഷണങ്ങൾ സ്ത്രീകളിൽ കാണുമ്പോഴാണ് പലപ്പോഴും പിസിഒഡി കണ്ടീഷൻ ആണോ എന്നുള്ള ഒരു സംശയത്തിലേക്ക് നമ്മൾ എത്തുന്നത്.. അതുപോലെതന്നെ ഈ ഒരു രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ് അനാവശ്യമായ രോമവളർച്ച എന്ന് പറയുന്നത്.. ഇത് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒരു ലക്ഷണം കൂടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….