November 30, 2023

ഇറിറ്റബിൾ ബവൽ സിൻഡ്രം ഉള്ള ആളുകളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് IBS എന്നുള്ള ഒരു അസുഖത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഇറിറ്റബിൾ ബവൽ സിൻഡ്രം പൊതുവേ നാല് ടൈപ്പുകൾ ആണ് ഉള്ളത്.. ഈ നാല് ടൈപ്പുകൾ അനുസരിച്ചാണ് ഇതിന്റെ ലക്ഷണങ്ങളും നമുക്ക് കാണുന്നത്.. നാലു ടൈപ്പുകൾ എന്നും പറയുമ്പോൾ അതിൽ ഒന്നാമത്തെ ഡയേറിയ ആണ് അതായത് വയറിളക്കം ഉള്ള ആളുകൾ അതുപോലെ രണ്ടാമത്.

   

മലബന്ധം ഉള്ള ആളുകൾ അതായത് കോൺസ്റ്റിപ്പേഷൻ.. മൂന്നാമത്തെത് രണ്ടും കൂടിയത് അതായത് ചില സമയത്ത് കോൺസ്റ്റിപ്പേഷൻ അഥവാ മലബന്ധം ഉണ്ടാവും എന്നാൽ ചില സമയങ്ങളിൽ ലൂസ് മോഷനും ഉണ്ടാവും.. നാലാമത് ആയിട്ട് ഇവർക്ക് കൂടുതലും വയറുവേദന ആയിരിക്കും ഉണ്ടാവുക.. എങ്ങനെ നാല് ടൈപ്പുകൾ ആണ് ഐബിഎസിൽ ഉള്ളത്.. അപ്പോൾ ഇത് അനുസരിച്ചാണ് അവയുടെ ലക്ഷണങ്ങളും ഉണ്ടാവുക.. ഇത് കൂടാതെ മറ്റ് ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ വയറു വീർത്ത് വരുന്ന ഒരു അവസ്ഥ.. ഇത് ചിലപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവാം അല്ലെങ്കിൽ.

ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോഴും ഉണ്ടാവാം.. അതുപോലെ മറ്റൊരു ലക്ഷണമായിട്ട് പറയുന്നത് ചില ആളുകൾക്ക് ഭക്ഷണം കഴിച്ചാൽ ഉടനെ വയറിളകി പോവുക.. അതായത് കഠിനമായ വയറുവേദന വരികയും തുടർന്ന് ബാത്റൂമിൽ പോവുകയും ചെയ്യുന്ന എങ്ങനെ പോയി കഴിഞ്ഞാൽ ആ ഒരു വേദനയ്ക്ക് കുറച്ച് ശമനം കിട്ടുകയും ചെയ്യും.. ഇതാണ് കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ലക്ഷണം.. ഇനിയൊരു രോഗത്തെ നമ്മൾ പേടിക്കേണ്ടതുണ്ടോ..

ഈ ഒരു അസുഖം കൂടുതലും ചെറുപ്പക്കാരായ ആളുകളിലും അതുപോലെതന്നെ കൂടുതൽ സ്ട്രെസ്സ് ഉള്ള ആളുകളിലും ആണ് കണ്ടുവരുന്നത്.. അപ്പോൾ 50 വയസ്സുള്ള ഒരാൾക്ക് ആദ്യം ഒരിക്കലും ഐബിഎസ് ഡയഗ്നോസ് ചെയ്യില്ല.. 50 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നമ്മൾ മറ്റ് അസുഖങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *