ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്കറിയാം നമ്മുടെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് ഒന്നു ഭക്ഷണം രണ്ടാമതായിട്ട് കൃത്യമായ ഒരു ഉറക്കം എന്നു പറയുന്നത്.. ഇന്ന് ഒരുപാട് ആളുകൾ ഉറക്കം ശരിയായി ലഭിക്കാത്തതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. പലകാരണങ്ങൾ കൊണ്ട് ഇന്ന് ആളുകൾക്ക് ഉറക്കം ലഭിക്കാതെ വരുന്നുണ്ട്..
പ്രധാനമായിട്ടും നമ്മുടെ തെറ്റായ ജീവിതശൈലികൾ കൊണ്ടാണ് നമുക്ക് ശരിയായ ഉറക്കം ലഭിക്കാതെ വരുന്നത്.. നല്ലൊരു ഉറക്കം ലഭിച്ചാൽ മാത്രമേ നമ്മുടെ ശരീരവും മനസ്സും നല്ലപോലെ ഒന്ന് റിലാക്സ് ചെയ്യാൻ കഴിയുകയുള്ളൂ.. അതുകൊണ്ടുതന്നെ ഈ ഒരു സാഹചര്യത്തിൽ നമുക്ക് നല്ലൊരു ഉറക്കം ലഭിക്കാൻ വേണ്ടി എന്തൊക്കെ ചെറിയ ടിപ്സുകൾ ചെയ്യാൻ കഴിയും എന്ന് നമുക്ക് നോക്കാം.. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തതുമൂലം.
ആളുകൾ പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ചില ആളുകൾക്ക് ആണെങ്കിൽ കിടന്നു കഴിഞ്ഞാൽ ഉറക്കം കിട്ടാൻ ഒരുപാട് സമയം എടുക്കും.. മറ്റു ചില ആളുകൾക്ക് കിടന്നു കഴിഞ്ഞാൽ ഉറക്കം വന്നാലും കമ്പ്ലീറ്റ് ആയിട്ടുള്ള ഒരു ഉറക്കം ലഭിക്കാതെ ഇടയ്ക്കിടയ്ക്ക് എഴുന്നേൽക്കുന്ന ഒരു ബുദ്ധിമുട്ടുണ്ടാവും.. ചില ആളുകൾക്ക് ആണെങ്കിലും കുറച്ചു നേരം ഉറങ്ങിക്കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് ഉറക്കം ലഭിക്കുകയില്ല.
ഇങ്ങനെ പല രീതിയിലാണ് ആളുകൾ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.. ഇതിനെ പ്രധാനമായും രണ്ടായി തരംതിരിച്ചിട്ടുണ്ട് അതായത് അക്യൂട്ട് എന്നും ക്രോണിക് എന്നും ആണ്.. അതായത് അക്യൂട്ട് എന്ന് പറഞ്ഞാൽ പരീക്ഷയുടെ തലേന്ന് അല്ലെങ്കിൽ എന്തെങ്കിലും സ്ട്രെസ്സ് മൂലം ആരുടെയെങ്കിലും മരണത്തെ തുടർന്ന് ഉറക്കം ലഭിക്കാതെ വരാം.. അതുപോലെ ചില ആളുകൾക്ക് മരുന്നുകൾ കഴിക്കുന്നത് കൊണ്ടുള്ള ഒരു ബുദ്ധിമുട്ടു കൊണ്ട് ഉറക്കം ലഭിക്കാതെ വരും..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/nF8IDCQCG4Y