ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് ആണ്.. ഒരുപക്ഷേ ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് ജീവിതശൈലി രോഗങ്ങളെയാണ്.. നമ്മുടെ ഇന്നത്തെ ആരോഗ്യ മേഖലയിൽ തന്നെ വളരെ അധികം മുൻപന്തിയിൽ നിൽക്കുന്നതാണ് നമ്മുടെ കേരളത്തിലെ ആരോഗ്യമേഖലകൾ.. ഒരുപക്ഷേ വളരെ നല്ല രീതിയിൽ തന്നെ പകർച്ചവ്യാധികളെ കൈകാര്യം ചെയ്യാൻ നമുക്ക് കഴിയാറുണ്ട്..
പക്ഷേ അത് ജീവിതശൈലി രോഗങ്ങളിലേക്ക് വരുമ്പോൾ അതിൽ അത്ര മുൻപന്തിയിൽ അല്ല എന്ന് തന്നെ നമുക്ക് പറയേണ്ടിവരും.. അതുകൊണ്ടുതന്നെയാണ് പ്രമേഹ രോഗങ്ങളും അതുപോലെ ഹൃദ്രോഗങ്ങളും ഒക്കെ നമ്മുടെ സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.. ഒരുപക്ഷേ നമ്മുടെ ആരോഗ്യ മേഖലയുടെ മിടുക്ക് കാരണം മരണസംഖ്യ ഒരു പരിധിവരെ പിടിച്ചുനിർത്താൻ നമുക്ക് കഴിയുന്നുണ്ട്.
എങ്കിലും ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്.. ഇന്ന് നമുക്ക് ഹൃദ്രോഗങ്ങളുടെ പ്രധാന കാരണങ്ങളെക്കുറിച്ച് സംസാരിക്കാം.. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വളരെ പ്രാധാന്യത്തോടുകൂടി കാണേണ്ട ഒരു കാര്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യഭാഗത്തോടുകൂടി അന്ന് അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉണ്ടായിരുന്ന മരണസംഖ്യ അതായത് ഹൃദയ ആഘാതം മൂലം.
ഉണ്ടാകുന്ന മരണസംഖ്യ ഒരു ലക്ഷത്തിൽ ഏകദേശം 800 ഓളം പേര് ആയിരുന്നു.. എന്നാൽ പിന്നീട് ഈ വർഷം ആവുമ്പോഴേക്കും അത് 300 കുറവായി കൊണ്ടുവന്നു.. അതായത് ഏകദേശം ഒരു 70% ത്തോളം ഉള്ള മരണ സംഖ്യ കുറയ്ക്കാൻ അവരെക്കൊണ്ട് സാധിച്ചു എന്നുള്ളതാണ്.. എന്നാൽ ഇതേ കാലത്ത് ഇന്ത്യയിൽ 10 ഇരട്ടിയായി ഇത് വർദ്ധിക്കുകയും ചെയ്തു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…