ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് പല ആളുകളും പറയുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് അതായത് എപ്പോഴും ഉറക്കം തൂങ്ങി നടക്കുക അതുപോലെ ഏത് സമയവും കിടക്കണം എന്നുള്ള ഒരു തോന്നൽ അനുഭവപ്പെടുക.. അതുപോലെ അമിതമായ ക്ഷീണവും അനുഭവപ്പെടുന്നു എന്നൊക്കെ പറയാറുണ്ട്.. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പല കാരണങ്ങൾ കൊണ്ട് വരാവുന്നതാണ്..
ഇന്ന് ഈ വീഡിയോയിലൂടെ നമുക്ക് ഒരു ദിവസം മുഴുവൻ എങ്ങനെ കൂടുതൽ എനർജറ്റിക്കായി ഇരിക്കാം എന്നുള്ളതിനെക്കുറിച്ച് നോക്കാം.. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് കാര്യം എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ അമിതമായി ക്ഷീണം അനുഭവപ്പെടുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. എപ്പോഴും ഉറക്കം തൂങ്ങി നടക്കുക ഇതിനുപിന്നിലുള്ള കാരണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം മനസ്സിലാക്കാം.. ഒന്നാമത്തെ ഒരു പ്രധാന.
കാരണമായി പറയുന്നത് ഉറക്കക്കുറവ് തന്നെയാണ്.. ഒരു മനുഷ്യനെ സാധാരണയായി ലഭിക്കേണ്ടത് ഏഴ് മുതൽ 8 മണിക്കൂർ വരെയുള്ള ഒരു ഉറക്കമാണ്.. ഇത്രയും ഉറക്കം നമുക്ക് ലഭിക്കാതെ വരുമ്പോൾ സ്വാഭാവികമായിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ അമിതമായി ക്ഷീണം അനുഭവപ്പെടാം..
അതുപോലെതന്നെ അമിതവണ്ണമുള്ള ആളുകളൊക്കെ ആണെങ്കിൽ അവരുടെ കഴുത്തിന്റെ ഭാഗത്തുള്ള മസിലുകൾ ഉറങ്ങുമ്പോൾ റിലാക്സ് എടുക്കുമ്പോൾ വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടും.. അപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ നമുക്ക് കൂർക്കം വലി വരാം. അതുപോലെതന്നെ ഉറക്കത്തില് ശ്വാസം കിട്ടാത്ത ഒരു അവസ്ഥ വരുമ്പോൾ ഞെട്ടി എഴുന്നേൽക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടുള്ള ആളുകൾക്കാണ് പൂർണമായും ഉറക്കം ലഭിക്കാതെ വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….