December 1, 2023

സൈനസൈറ്റിസ് കൊണ്ട് വരുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളും അവയ്ക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് പേര് കണ്ടുവരുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.. നമുക്ക് ആദ്യം എന്താണ് ഈ ഒരു അസുഖം എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. പൊതുവേ ആളുകൾ ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ നല്ല തലവേദനയുണ്ട് അതുപോലെ മൂക്കൊലിപ്പ് തൊണ്ടവേദന.

   

ഉണ്ട് അതുപോലെ തൊണ്ട വല്ലാതെ അടഞ്ഞുപോകുന്നു.. അതുപോലെതന്നെ കണ്ണുകളുടെ പുറകുവശത്ത് വല്ലാത്ത വേദന അനുഭവപ്പെടുന്നു.. അതുപോലെതന്നെ ഇത്തരം ബുദ്ധിമുട്ടുകൾ വരുമ്പോൾ ശ്വസിക്കാൻ വളരെയധികം കഷ്ടപ്പെടുന്നു മൂക്കിനുള്ളിൽ എന്തോ ദശ വളരുന്നത് പോലെയൊക്കെ തോന്നുന്നു എന്നൊക്കെ പല ആളുകളും വന്നു പറയാറുണ്ട് അപ്പോൾ ഇത്തരത്തിൽ വരുന്നതിനു മുന്നിലുള്ള ഒരു കാരണം ചിലപ്പോൾ സൈനസൈറ്റിസ് ആവാം.

കാരണം ഈ ഒരു രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ആയിട്ട് പറയുന്നവയാണ് ഇതെല്ലാം.. ആദ്യം തന്നെ നമുക്ക് എന്താണ് സൈനസ് എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. സൈനസ് എന്നാൽ സ്പേസ് അഥവാ കുറച്ച് സ്ഥലം എന്നാണ് ഉദ്ദേശിക്കുന്നത്.. അതായത് നമ്മുടെ തലയോട്ടിയുടെ ഭാഗത്തും അതുപോലെതന്നെ മൂക്കിൻറെ ഇരു ഭാഗത്തും കാണപ്പെടുന്ന കുറച്ച് എയർ സ്പേസുകളാണ് നമ്മുടെ സൈനസ് എന്നുപറയുന്നത്..

ഈ സൈനസുകൾ പൊതുവേ പലതരത്തിൽ ഉണ്ട്.. നമുക്ക് എന്താണ് സൈനസുകളുടെ പ്രധാനപ്പെട്ട ധർമ്മങ്ങൾ അല്ലെങ്കിൽ ഫംഗ്ഷൻസ് എന്ന് നോക്കാം.. നമുക്കറിയാം നമ്മൾ വിശ്വസിക്കുന്ന വായു നേരിട്ട് നമ്മുടെ ശ്വാസകോശത്തിൽ എത്തുകയല്ല ചെയ്യുന്നത്.. പകരം ഈ പറയുന്ന എയർ ക്യാവിറ്റുകളിൽ കൂടെ കടന്നിട്ടാണ് നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *