ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്നു പറയാറുള്ള ഒരു പ്രശ്നമാണ് ഡോക്ടറെ ശരീരം മുഴുവൻ വല്ലാത്ത വേദനയാണ് അനുഭവപ്പെടുന്നത് എന്നുള്ളത്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും വരുന്ന ഒരു ബുദ്ധിമുട്ടാണ് ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും കാണുന്ന അല്ലെങ്കിൽ അനുഭവപ്പെടുന്ന വേദനകൾ.. പലപ്പോഴും ആളുകൾ ആദ്യം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന വേദന കാണിക്കാൻ ആയിരിക്കും വരാറുള്ളത് അങ്ങനെ വരുമ്പോൾ അതിനു മരുന്ന് കൊടുക്കും അത് കഴിക്കും.
ആ വേദന മാറും എന്നാൽ കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ പിന്നീട് ആ വേദന മറ്റൊരു ഭാഗത്തായിട്ട് വരുന്നത് കാണാറുണ്ട്.. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവിധ ടെസ്റ്റുകൾ ചെയ്തു നോക്കിയാൽ അതിൽ യാതൊരു കുഴപ്പവും കാണുകയുമില്ല.. എല്ലാ റിസൾട്ട് വളരെ നോർമൽ ആയിരിക്കും.. റിസൾട്ട് നോർമൽ ആണെങ്കിലും അവർക്ക് ശരീരത്തിൽ എല്ലാവിധ വേദനകളും ഉണ്ടാവും.. സത്യത്തിൽ ഇത്തരം ഒരു കണ്ടീഷൻ ഉണ്ടാവുമ്പോൾ.
വീട്ടുകാർ പോലും അവരെ തെറ്റിദ്ധരിക്കാറുണ്ട് അതായത് വല്ല മാനസിക പ്രശ്നങ്ങളും ആയിരിക്കും എന്നൊക്കെ കരുതിയിട്ട്.. സത്യത്തിൽ എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രശ്നം ഉണ്ടാകുന്നത് അല്ലെങ്കിൽ എന്താണ് ഇതിനു പിന്നിലെ കാരണങ്ങൾ എന്നുള്ളത് അവർക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയുകയുമില്ല..
റിസൾട്ട് എല്ലാം നോർമൽ ആയിരിക്കും എന്നാൽ ശരീരത്തിൽ വേദനയും ഉണ്ടാവും ഈ ഒരു കണ്ടീഷനെ ആണ് നമ്മൾ ഫൈബ്രോമയാൾജിയ എന്ന് പറയുന്നത്.. ഇന്ന് ഈ പറയുന്ന കണ്ടീഷൻ ഒരുപാട് ആളുകളിൽ കണ്ടുവരുന്നുണ്ട്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ ഉദ്ദേശിച്ചതും.. ഈ ഒരു അസുഖം സത്യം പറഞ്ഞാൽ നമ്മുടെ മനസ്സും ശരീരവും തമ്മിലുള്ള ഒരു കണക്ഷൻ ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…