ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ആളുകൾ എല്ലാവരും വെയിൽ കൊള്ളുന്നവരാണ്.. പലപ്പോഴും ഒരുപാട് ആളുകൾ അവരുടെ സാഹചര്യം കൊണ്ട് വെയിലത്തുനിന്ന് പണിയെടുക്കാറുണ്ട്.. ചില സമയങ്ങളിലെ വെയിലുകൾ ഒരിക്കലും കൊള്ളാൻ പാടില്ല പ്രത്യേകിച്ചും പത്തുമണി മുതൽ മൂന്നു മണി വരെയുള്ള വെയില് ഒരിക്കലും കൊള്ളാൻ പാടില്ല കാരണം.
അതിൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ ഏറ്റവും കൂടുതൽ പതിക്കുന്ന ഒരു സമയമാണ്.. അതുകൊണ്ടുതന്നെ ഈ ഒരു സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങുമ്പോൾ സൺസ്ക്രീമുകൾ ഉപയോഗിച്ച് വേണം നമ്മൾ പുറത്തിറങ്ങാൻ.. എന്നാൽ പലർക്കും ഈ ഒരു കാര്യം അറിയാറില്ല മാത്രമല്ല ഏത് സൺസ്ക്രീമാണ് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഇത് എപ്പോഴൊക്കെ ഇടണം എന്നൊന്നും പലർക്കും അറിവില്ല.
അതുകൊണ്ടുതന്നെ ഈ ഒരു വിഷയത്തെക്കുറിച്ച് ആളുകൾക്കിടയിലെ പല സംശയങ്ങളും ഉണ്ട്.. എന്നാൽ പത്ത് മണിക്ക് മുൻപുള്ള അതായത് രാവിലെ ആറുമണിക്ക് ശേഷമുള്ള വെയിലുകൾ കൊള്ളുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കാരണം അതിൽ ഒരുപാട് വിറ്റാമിൻ ഡീ നമുക്ക് ലഭിക്കും..
അൾട്രാവയലറ്റിലെ മൂന്നു തരത്തിലുള്ള റേഡിയേഷൻസ് ഉണ്ട്.. അതിൽ UVA റേഡിയേഷൻസ് ആണ് നമ്മുടെ ശരീരത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങുന്നത്.. ഇതുകൊണ്ടുതന്നെ സ്കിന്നിലെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാൻ അതായത് പാടുകൾ പോലുള്ള രൂപപ്പെടാൻ കാരണമാണ്.. ഇത്തരം റേഡിയേഷൻസിൽ നിന്ന് നമ്മുടെ സ്കിന്നിനെ സംരക്ഷിക്കാൻ വേണ്ടിയാണ് നമ്മൾ സൺസ്ക്രീമുകൾ ഉപയോഗിക്കണം എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….